കൊറോണ വൈറസ് : ടെഹ്‌റാന്‍ നഗരത്തിനടുത്ത് ഖോമില്‍ രണ്ട് പേര്‍ മരിച്ചു

ടെഹ്‌റാന്‍: കൊറോണ വൈറസിനെത്തുടര്‍ന്ന് ടെഹ്‌റാന്‍ നഗരത്തിനടുത്ത് ഖോമില്‍ രണ്ട് പേര്‍ മരിച്ചതായി ഇറാന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. തുടര്‍ന്ന് കുവൈത്ത് ഇറാനിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു. ഇറാന്‍ അതിര്‍ത്തി മൂന്ന് ദിവസത്തേക്ക് ഇറാഖ് അടച്ചു. അതേസമയം ചൈനയില്‍ മരണം 2126 ആയി. ഇന്നലെ മാത്രം ചൈനയില്‍ 11 പേര്‍ മരിച്ചു.

രോഗ ബാധയേറ്റവരുടെ എണ്ണം 75, 700 ആയി. അതേസമയം, രോഗബാധിതരുടെ എണ്ണം കുറഞ്ഞുവരികയാണെന്ന് ചൈന വ്യക്തമാക്കി. എന്നാല്‍ ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധരും ചൈനീസ് അധികൃതര്‍ക്കൊപ്പം വൈറസിനെ നേരിടാന്‍ രംഗത്തെത്തി.

12 അംഗ സംഘമാണ് ചൈനയിലുള്ളത്. വുഹാനിലേക്ക് 30,000 മെഡിക്കല്‍ ജീവനക്കാരെ കൂടി ചൈന നിയമിച്ചു. വുഹാനില്‍ യാത്രകള്‍ക്കും മറ്റും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ അടുത്ത മാസം നടക്കേണ്ട വാര്‍ഷിക പാര്‍ലമെന്റ് സമ്മേളനം നീട്ടിവെയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

Comments are closed.