പൊലീസിന്റെ വെടിയുണ്ടകള്‍ കാണാതായ സംഭവം : ഉദ്യോഗസ്ഥരെ കരുവാക്കുന്നുവെന്ന് ഐഎഎസ് ഐപിഎസ് അസോസിയേഷന്‍

തിരുവനന്തപുരം: പൊലീസിന്റെ വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ രാഷ്ട്രീയ ലാഭത്തിന് വേണ്ടി സിഎജി പരാമര്‍ശത്തിന്റെ പേരില്‍ ഉദ്യോഗസ്ഥരെ കരുവാക്കുന്നുവെന്ന് ഐഎഎസ് ഐപിഎസ് അസോസിയേഷന്‍ പറയുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്കും കുടുംബാംഗങ്ങള്‍ക്കും എതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നു.

കുടുംബത്തിന്റെ സ്വകാര്യതയെ പോലും മാനിക്കാതെയുള്ള കടന്നുകയറ്റങ്ങള്‍ സാക്ഷര സമൂഹത്തിന് അപമാനകരമാണെന്നും നിര്‍ഭയമായി ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാകണമെന്നും ഐഎഎസ് ഐപിഎസ് അസോസിയേഷന്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. അതേസമയം പൊലീസിന്റെ വെടിയുണ്ടകള്‍ കാണാതായതില്‍ രണ്ടാഴ്ചയ്ക്കകം വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടു.

വെടിയുണ്ടകള്‍ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള എല്ലാ രേഖകളും ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു. എന്നാല്‍ കാണാതായ വെടിയുണ്ടകളുടെ കൃത്യമായ കണക്ക് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും ഒഴിഞ്ഞ കാര്‍ട്രിഡ്ജുകളുടെ കണക്കെടുപ്പ് പൂര്‍ത്തിയായല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത കൈവരികയുള്ളൂ. പൊലീസിന്റെ ഒരു തോക്കുപോലും കാണാതായിട്ടില്ലെന്നും സര്‍ക്കാര്‍ പറയുന്നു.

Comments are closed.