ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ അഞ്ചാം വിക്കറ്റും നഷ്ടമായി
വെല്ലിങ്ടന്‍ : ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ അഞ്ചാം വിക്കറ്റും നഷ്ടമായി. ഹനുമ വിഹാരിയാണ് പുറത്തായത്. 20 പന്തില്‍ ഒരേയൊരു ഫോര്‍ സഹിതം ഏഴു റണ്‍സെടുത്ത വിഹാരിയെ അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന കൈല്‍ ജാമിസന് പുറത്താക്കി. 43 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. അജിന്‍ക്യ രഹാനെ (33), വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ഋഷഭ് പന്ത് (0) എന്നിവരായിരുന്നു ക്രീസില്‍.
അതേസമയം ന്യൂസീലന്‍ഡിനായി ജാമിസന് മൂന്നും ടിം സൗത്തി, ട്രെന്റ് ബോള്‍ട്ട് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തിയിരുന്നു. ഇന്ത്യയ്ക്ക് 101 റണ്‍സിനിടെയാണ് അഞ്ച് വിക്കറ്റ് നഷ്ടമായത്. ഓപ്പണര്‍മാരായ പൃഥ്വി ഷാ (18 പന്തില്‍ 16), മായങ്ക് അഗര്‍വാള്‍ (84 പന്തില്‍ 34), ചേതേശ്വര്‍ പൂജാര (42 പന്തില്‍ 11), ക്യാപ്റ്റന്‍ വിരാട് കോലി (ഏഴു പന്തില്‍ രണ്ട്) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. ജസ്പ്രീത് ബുമ്ര, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി എന്നിവരാണ് പേസ് ബോളിങ് ഡിപ്പാര്‍ട്ട്മെന്റിലുള്ളത്.
ന്യൂസീലന്‍ഡ് നായകന് കെയ്ന്‍ വില്യംസന് പതിവുപോലെ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. പതിവുപോലെ തകര്‍ത്തടിച്ചു തുടങ്ങിയ പൃഥ്വി ഷാ, അതിലും വേഗത്തില്‍ കളം വിട്ടതോടെ അഞ്ച് ഓവറിനുള്ളില്‍ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 18 പന്തില്‍ രണ്ടു ഫോറുകള്‍ സഹിതം 16 റണ്‍സെടുത്ത ഷാ, ടിം സൗത്തിയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി. സ്കോര്‍ 35ല്‍ എത്തിയപ്പോള്‍ വിശ്വസ്തനായ ചേതേശ്വര്‍ പൂജാരയും വീണു. 42 പന്തില്‍ ഒരേയൊരു ഫോര്‍ സഹിതം 11 റണ്‍സെടുത്ത പൂജാരയെ കൈല്‍ ജാമിസന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജെ.ബി. വാട്ലിങ് ക്യാച്ചെടുത്തു പുറത്താവുകയായിരുന്നു.
Comments are closed.