കോയമ്പത്തൂര്‍ വാഹനപടകത്തില്‍ പൊലിഞ്ഞ 19 ജീവനുകളോടുള്ള ആദര സൂചകമായി കെഎസ്ആര്‍ടിസി ബസ്സില്‍ യാത്ര ചെയ്ത് ഗതാഗത മന്ത്രി

പാലക്കാട്: കോയമ്പത്തൂര്‍ വാഹനപടകത്തില്‍ പൊലിഞ്ഞ 19 ജീവനുകളോടുള്ള ആദര സൂചകമായി പാലക്കാട് നിന്ന് തിരുവനന്തപുരത്തേക്ക് കെഎസ്ആര്‍ടിസി ബസ്സില്‍ യാത്ര ചെയ്ത് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. കോയമ്പത്തൂര്‍ അവിനാശിയിലുണ്ടായ വാഹനപകടത്തില്‍ മികച്ച സേവനത്തിന് കയ്യടി നേടിയ ഗിരീഷും ബൈജുവുമാണ് അപകടത്തില്‍ മരിച്ചത്.

തുടര്‍ന്ന് അവരടക്കം അപകടത്തില്‍ പൊലിഞ്ഞ 19 ജീവനുകളോടുള്ള ആദര സൂചകമായാണ് ഗതാഗത വകുപ്പ് മന്ത്രി കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യാന്‍ തീരുമാനിച്ചത്. തിരുപ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലും സംഭവസ്ഥലത്തുമെത്തി സ്ഥിഗതികള്‍ വിലയിരുത്തിയ ഗതാഗത മന്ത്രി രാത്രിയോടെയാണ് പാലക്കാടെത്തുകയും തുടര്‍ന്ന് 11 ന് പുറപ്പെട്ട സ്‌കാനിയ ബസില്‍ തിരുവന്തപുരത്തേക്ക് യാത്ര തിരിക്കുകയുമായിരുന്നു.

Comments are closed.