വനിതാ ട്വന്റി20 ലോകകപ്പില്‍ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് ആദ്യ ബാറ്റിങ്ങ്

സിഡ്നി: വനിതാ ട്വന്റി20 ലോകകപ്പില്‍ ടോസ് നേടിയ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ മെഗ് ലാനിങ്ങ് ഇന്ത്യയെ ബാറ്റിങ്ങിന് അയയ്ച്ചു. വനിതാ ട്വന്റി20 ലോകകപ്പിന്റെ ആദ്യ മത്സരമാണ് ആതിഥേയരായ ഓസ്ട്രേലിയയും ഇന്ത്യയും തമ്മില്‍ സിഡ്നിയില്‍ നടക്കുന്നത്. ഷഫാലി വര്‍മ്മ( 13 റണ്‍സ്), സ്മൃതി മന്ദാന(10 റണ്‍സ്) എന്നിവരാണ് ക്രീസിലുള്ളത്. മൂന്നു സ്പിന്നര്‍മാരുമായാണ് ഇന്ത്യ മത്സരിക്കുന്നത്.

ഇന്ത്യ: ഷഫാലി വര്‍മ്മ, സ്മൃതി മന്ദാന, ജെമിമാഹ് റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍(ക്യാപ്റ്റന്‍), ദീപ്തി ശര്‍മ്മ, വേദ കൃഷ്ണമൂര്‍ത്തി, ശിഖ പാണ്ഡേ, താനിയ ഭാട്ടിയ(വിക്കറ്റ് കീപ്പര്‍), അരുന്ധതി റെഡ്ഡി, പൂനം യാദവ്, രാജേശ്വരി ഗെയ്ക്വാദ്.

ഓസ്ട്രേലിയ: അലിസ് ഹീലി(വിക്കറ്റ് കീപ്പര്‍), ബെത് മൂണി, ആഷ്ലിഗ് ഗാര്‍ഡ്നര്‍, മെഗ് ലാനിങ്ങ്(ക്യാപ്റ്റന്‍), എലിസ് പെരി, റേയ്ച്ചല്‍ ഹെയ്ളനസ്, അന്നാബെല്‍ സതര്‍ലാന്‍ഡ്, ജെസ് ജോണാസന്‍, ഡെലിസ കിമ്മിന്‍സ്, മോളി സ്2്രാനോ, മെഗന്‍ ഷട്ട്.

Comments are closed.