Ultimate magazine theme for WordPress.

മധ്യപ്രദേശില്‍ ഒരു പുരുഷനെയെങ്കിലും വന്ധ്യംകരണത്തിനായി എത്തിക്കണമെന്ന സര്‍ക്കാരിന്റെ ഉത്തരവ് വിവാദത്തില്‍

ഭോപ്പാല്‍: മധ്യപ്രദേശില്‍ ആരോഗ്യ വകുപ്പിലെ പുരുഷ ജീവനക്കാര്‍ക്കു വേണ്ടിയുള്ള കമല്‍നാഥ് സര്‍ക്കാരിന്റെ ഉത്തരവ് വിവാദമാകുന്നു. സംസ്ഥാനത്ത് വന്ധ്യംകരണത്തിന് വിധേയരാകുന്ന പുരുഷന്മാരുടെ എണ്ണം വളരെ കുറഞ്ഞുവരുന്നതിനാലാണ് ഇത്തരമൊരു നീക്കത്തിലേക്ക് സര്‍ക്കാര്‍ എത്തിയതെന്നാണ് അറിവ്. തുടര്‍ന്ന് ഒരു പുരുഷനെയെങ്കിലും വന്ധ്യംകരണത്തിനായി എത്തിക്കണമെന്നാണ് പുരുഷ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി പുറപ്പെടുവിപ്പിച്ച ഉത്തരവിലുളളത്.

മാര്‍ച്ച് അവസാനത്തേയ്ക്ക് ഇത്തരത്തില്‍ ഒരാളെ എങ്കിലും വന്ധ്യംകരണത്തിനായി എത്തിക്കാത്ത പക്ഷം നിര്‍ബന്ധിത വിരമിക്കലിന് തയാറാകണമെന്നും ഉത്തരവില്‍ പറയുന്നു. കുടുംബാസൂത്രണ പരിപാടിയില്‍ പുരുഷന്മാരുടെ പങ്കാളിത്തം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഫെബ്രുവരി 11 നാണ് മധ്യപ്രദേശ് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ വിജ്ഞാപനം പുറപ്പെടുവിപ്പിച്ചത്.

പദ്ധതി പ്രകാരം അഞ്ച് മുതല്‍ 10 വരെ പുരുഷന്മാരുടെ വന്ധ്യംകരണം ഉറപ്പുവരുത്തണമെന്നാണ് ഓരോ ആരോഗ്യപ്രവര്‍ത്തകന്റെയും ഉത്തരവാദിത്തം. ഒരാളെ പോലും വന്ധ്യംകരണത്തിന് വിധേയരാക്കാന്‍ സാധിക്കാത്തവരുടെ ഒരു മാസത്തെ ശമ്പളം പിടിച്ചുവെയ്ക്കുമെന്നും അതല്ലെങ്കില്‍ നിര്‍ബന്ധിത വിരമിക്കലിന് തയാറെടുത്ത് കൊള്ളാനുമാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്.

Comments are closed.