സര്‍ക്കാര്‍ സിഎജിയെ കണക്കുകള്‍ ബോധ്യപ്പെടുത്തണം ; ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന് നിയമസാധുതയില്ലെന്ന് വി.മുരളീധരന്‍

തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തര സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയതിനു പിന്നാലെ സര്‍ക്കാര്‍ സിഎജിയെ കണക്കുകള്‍ ബോധ്യപ്പെടുത്തണമെന്നും, ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന് നിയമസാധുതയില്ലെന്നും അതിനാല്‍ സിഎജി റിപ്പോര്‍ട്ടില്‍ ആവശ്യമെങ്കില്‍ കേന്ദ്രം ഇടപെടുമെന്നും കേന്ദ്രമന്ത്രി വി.മുരളീധരന്‍ വ്യക്തമാക്കി.

സിഎജിയെ കണക്കുകള്‍ ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ വിമുഖത കാണിക്കുന്നത് മുഖ്യമന്ത്രിക്കുള്‍പ്പെടെ പങ്കുണ്ടോയെന്ന സംശയം ബലപ്പെടുത്താന്‍ കാരണമാകും. അങ്ങനെയെങ്കില്‍ അടുത്ത നടപടികളിലേക്ക് കേന്ദ്രത്തിന് നീങ്ങേണ്ടി വരുമെന്നും മുരളീധരന്‍ പറയുന്നു.

Comments are closed.