തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് : ഹൈക്കോടതി വിധിക്കെതിരേ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ 2019-ലെ പുതുക്കിയ വോട്ടര്‍ പട്ടിക ഉപയോഗിക്കണമെന്ന കേരള ഹൈക്കോടതി വിധിക്കെതിരേ വോട്ടര്‍ പട്ടികയിലെ ഹൈക്കോടതി ഇടപെടല്‍ തെറ്റാണെന്നും തെരഞ്ഞെടുപ്പു പ്രക്രിയകളുടെ പൂര്‍ണ അധികാരം തെരഞ്ഞെടുപ്പ് കമ്മിഷനാണെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി.

2019ലെ പട്ടിക ഉപയോഗിച്ചാല്‍ പത്തു കോടിയുടെ അധികച്ചെലവുണ്ടാകുമെന്നും ഹൈക്കോടതി വിധി അനുസരിച്ചു തെരഞ്ഞെടുപ്പു നടത്തണമെങ്കില്‍ 25,000 ബൂത്തുകളില്‍ വീണ്ടും വോട്ടര്‍ പട്ടിക പരിശോധനയടക്കം നടത്തണം. ഇതു പ്രായോഗികമായി ബുദ്ധിമുട്ടാണ്. ഈ പ്രക്രിയയ്ക്കു കാലതാമസം നേരിടും. നിശ്ചയിച്ച സമയത്തു തെരഞ്ഞെടുപ്പ് നടത്താനാകാതെ വരും.

പുതുതായി 15 ലക്ഷം പേരാണ് വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അപേക്ഷ നല്‍കിയത്. ഇതില്‍ പകുതിപ്പോര്‍ട്ട് വോട്ടവകാശം ലഭിക്കുകയും ചെയ്തുവെന്ന് കമ്മിഷനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കെ. പരമേശ്വരന്‍ നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

Comments are closed.