Ultimate magazine theme for WordPress.

ഡൊണാള്‍ഡ് ട്രംപിന്റെ സ്വീകരണം ഫോട്ടോഷൂട്ടില്‍ ഒതുക്കരുത് ; സ്വീകരണ സമിതിയുടെ വിശദാംശങ്ങള്‍ പുറത്തുവിടണമെന്ന് ആനന്ദ് ശര്‍മ്മ എംപി

ദില്ലി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സ്വീകരണം ഫോട്ടോഷൂട്ടില്‍ ഒതുക്കരുതെന്നും തുടര്‍ന്ന് സ്വീകരണ സമിതിയുടെ വിശദാംശങ്ങള്‍ പുറത്തുവിടണമെന്നും ട്രംപിന്റെ സ്വീകരണത്തിനായി ചിലവഴിക്കുന്ന തുകയടക്കമുള്ള വിവരങ്ങള്‍ പുറത്തുവിടണമെന്നാണ് ആഗ്രഹമെന്നും കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ എംപി അറിയിച്ചു.

നയതന്ത്ര വിഷയങ്ങളില്‍ അമേരിക്കയുമായുള്ള സഹകരണത്തെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍ പരിപാടി ഫോട്ടോഷൂട്ടില്‍ ഒതുക്കരുത്. വികസനോന്മുഖമായ വിഷയങ്ങളില്‍ സംയുക്ത പ്രസ്താവന പ്രതീക്ഷിക്കുന്നുണ്ട്. ട്രംപിന്റെ സ്വീകരണത്തിനായി പാവപ്പെട്ടവരെ അപമാനിക്കുന്ന വിധത്തിലുള്ള ഒരുക്കങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറയുന്നു. അതേസമയം കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷ പദവിയില്‍ പ്രതിസന്ധിയില്ലെന്നും അധ്യക്ഷനെ തെരഞ്ഞെടുത്തത് പ്രവര്‍ത്തക സമിതിയാണ്. പദവി മാറ്റത്തിലും തീരുമാനം പ്രവര്‍ത്തക സമിതിയുടേതാണെന്നും ആനന്ദ് ശര്‍മ്മ വ്യക്തമാക്കി.

Comments are closed.