Ultimate magazine theme for WordPress.

കളിയാക്കിയതില്‍ പ്രതികരിച്ച ഇരുപത്തിയെട്ടുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബെംഗലുരു സ്വദേശി അറസ്റ്റില്‍

ബെംഗലുരു: കളിയാക്കിയതില്‍ പ്രതികരിച്ച ഇരുപത്തിയെട്ടുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബെംഗലുരു സ്വദേശി അറസ്റ്റിലായി. വീടിന് സമീപമുള്ള യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അന്‍പത്തിയഞ്ചുകാരനായ ബെംഗലുരു മകേനഹള്ളി സ്വദേശി രംഗനാഥാണ് അറസ്റ്റിലായത്. അയല്‍വാസിയായ യുവതി തിങ്കളാഴ്ച ഓഫീസിലേക്ക് പോവുന്ന വഴിയില്‍ യുവതിയെ രംഗനാഥ കളിയാക്കിയിരുന്നു. എന്നാല്‍ ഇങ്ങനെ ആവര്‍ത്തിച്ചാല്‍ ചെരുപ്പുകൊണ്ട് രംഗനാഥയെ അടിക്കുമെന്ന് യുവതി പ്രതികരിച്ചിരുന്നു.

നിരവധി ആളുകള്‍ക്ക് മുന്നില്‍ വച്ചായിരുന്നു യുവതി ഇത് പറഞ്ഞത്. ഇതിലുള്ള പ്രതികാരമായാണ് രംഗനാഥ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. യുവതിയെ പീഡിപ്പിച്ച ശേഷം കൊല്ലാനായിരുന്നു രംഗനാഥ തീരുമാനിച്ചിരുന്നത്. ബെംഗലുരു- തുമാകുരു റോഡില്‍ സോംപുര വ്യവസായ മേഖലയിലെ ഓഫീസിലായിരുന്നു യുവതി ജോലി ചെയ്യുന്നത്. യുവതി ഓഫീസിലേക്ക് പോവുന്ന വഴിയും ഓഫീസും അറിയുന്ന രംഗനാഥ വഴിയില്‍ ഒളിച്ചിരുന്ന ശേഷം ആക്രമിക്കുകയായിരുന്നു.

മരത്തിന് പിന്നില്‍ നിന്ന് യുവതിയെ കടന്ന് പിടിച്ച രംഗനാഥ സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയുടെ വസ്ത്രങ്ങള്‍ വലിച്ചഴിക്കാന്‍ ഇയാള്‍ ശ്രമിച്ചതോടെ യുവതി ശക്തമായി പ്രതികരിക്കുകയും ഉറക്കെ ശബ്ദമുണ്ടാക്കി സഹായത്തിനായി നിലവിളിക്കുകയും ചെയ്തതോടെ റോഡിലൂടെ കടന്നുപോയവര്‍ യുവതിയുടെ നിലവിളികേട്ടെത്തിയ സ്ത്രീ രംഗനാഥയെ കല്ലെടുത്തെറിഞ്ഞ് കീഴടക്കുകയായിരുന്നു. അതേസമയം യുവതി വീഡിയോ എടുക്കാന്‍ ശ്രമിച്ചതോടെ രംഗനാഥ യുവതിയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് വലിച്ചെറിഞ്ഞു. ഇതിന് ശേഷം ഇയാള്‍ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.

Comments are closed.