വേറിട്ട വേഷത്തില്‍ ജയറാം എത്തുന്ന നമോയുടെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്തുവിട്ടു

മലയാളികളുടെ പ്രിയ നടന്‍ ജയറാം വേറിട്ട വേഷത്തില്‍ എത്തുന്ന നമോയുടെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്തുവിട്ടു. വിജീഷ് മണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംസ്‌കൃതത്തിലാണ് ചിത്രം. എസ് ലോകനാഥനാണ് ഛായാഗ്രാഹണം.

തല മുണ്ഡനം ചെയ്തിട്ടുള്ള ജയറാമാണ് പോസ്റ്ററിലുള്ളത്. ശ്രീകൃഷ്ണന്റെ ബാല്യകാലസുഹൃത്തായ കുചേലന്റെ വേഷത്തിലാണ് ജയറാം നമോയില്‍ അഭിനയിക്കുന്നത്. ചിത്രത്തിനായി ജയറാം 20 കിലോ ഭാരം ജയറാം കുറച്ചിരുന്നു.

Comments are closed.