കൊറോണ വൈറസ് : ഇറച്ചിക്കോഴി, മുട്ട കച്ചവടക്കാര്‍ക്ക് വില്‍പ്പന ഇടിവ്

മുംബൈ: കൊറോണ വൈറസുമായി ബന്ധപ്പെട്ട് പ്രചരിച്ച വ്യാജവാര്‍ത്തകളില്‍ ഇറച്ചിക്കോഴി, മുട്ട കച്ചവടക്കാര്‍ക്ക് മൊത്തക്കച്ചവട വിപണിയില്‍ 30 ശതമാനത്തോളം വില്‍പ്പന ഇടിഞ്ഞെന്ന് റിപ്പോര്‍ട്ട്. തുടര്‍ന്ന് 35 മുതല്‍ 45 ശതമാനം വരെ ഇറച്ചിക്കോഴി തീറ്റ വില വര്‍ധിച്ചതായി കര്‍ഷകര്‍ പറഞ്ഞു.

നാഷണല്‍ എഗ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ അപേക്ഷിച്ച് മുട്ടയുടെ മൊത്ത വ്യാപാര വിലയില്‍ 15 ശതമാനം ഇടിവുണ്ടായി. അഹമ്മദാബാദില്‍ 14 ശതമാനവും മുംബൈയില്‍ 13 ശതമാനവും ചെന്നൈയില്‍ 12 ശതമാനവും വാറങ്കലില്‍ 16 ശതമാനവും വിലയിടിഞ്ഞു. ദില്ലിയില്‍ 100 മുട്ടയ്ക്ക് 358 രൂപയാണ് വില. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 441 രൂപയായിരുന്നു വില. ഇറച്ചിക്കോഴിക്ക് കിലോയ്ക്ക് 78 രൂപയാണ് ദില്ലിയിലെ വില. ഒരു വര്‍ഷം മുന്‍പ് 86 രൂപയായിരുന്നു.

Comments are closed.