എ.ജി.ആര്‍ കുടിശികയിനത്തില്‍ വോഡഫോണ്‍ ഐഡിയ ടെലികാം മന്ത്രാലയത്തില്‍ 10,000 കോടി രൂപ കൂടി അടച്ചു

ന്യൂഡല്‍ഹി: അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ(എ.ജി.ആര്‍) കുടിശികയിനത്തില്‍ കമ്പനികള്‍ വരുത്തുന്ന കാലതാമസത്തിനെതിരേ സുപ്രിം കോടതി കഴിഞ്ഞ ദിവസം പരസ്യമായി പ്രതികരിച്ചിരുന്നു. ഇതേത്തുടര്‍ന്നു തിങ്കളാഴ്ച കമ്പനി 2,500 കോടി രൂപ അടച്ചിരുന്നു. കുടിശികയിനത്തില്‍ കമ്പനി 53,000 കോടി രൂപയാണ് അടയ്ക്കേണ്ടത്. തുടര്‍ന്ന് വോഡഫോണ്‍ ഐഡിയ ടെലികാം മന്ത്രാലയത്തില്‍ 1,000 കോടി രൂപ കൂടി അടച്ചു. എന്നാല്‍ ബാക്കി തുടക അടുത്ത തവണ കേസ് സുപ്രീംകോടതി പരിഗണിക്കുന്നതിനു മുമ്പ് കൈമാറുമെന്നും കമ്പനി അറിയിച്ചു.

ടാറ്റ ടെലിസര്‍വീസസ് കുടിശികയിനത്തില്‍ 2,197 കോടി രൂപ അടച്ചു. സര്‍ക്കാര്‍ കണക്കനുസരിച്ച് ടാറ്റ ഇനി 14,000 കോടി രൂപ അടയ്ക്കേണ്ടതുണ്ട്. ജിയോ മാത്രമാണ് ഇതുവരെ കുടിശിക പൂര്‍ണമായും തീര്‍ത്തത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബി.എസ്.എന്‍.എല്‍. അടക്കമുള്ളവര്‍ കുടിശിക അടച്ചിട്ടില്ല. എയര്‍ടെല്‍ 35,586 കോടി രൂപ, വൊഡാഫോണ്‍ ഐഡിയ-53,000 കോടി, ബി.എസ്.എന്‍.എല്‍-4,989 കോടി, എം.ടി.എന്‍.എല്‍-3,122 കോടി എന്നിങ്ങനെയാണ് കുടിശിക അടയ്ക്കാനുള്ളത്.

Comments are closed.