ട്രഷറിയില്‍ ബില്ലുകള്‍ മാറുന്നതിനുള്ള നിയന്ത്രണം കുറയുന്നു ; തദ്ദേശ സ്ഥാപനങ്ങളുടേത് ഉള്‍പ്പെടെ 50,000 രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ക്ക് നിയന്ത്രണം

തിരുവനന്തപുരം: ട്രഷറിയില്‍ ബില്ലുകള്‍ മാറുന്നതിനുള്ള നിയന്ത്രണം കുറയുമ്പോള്‍ തദ്ദേശ സ്ഥാപനങ്ങളുടേത് ഉള്‍പ്പെടെ 50,000 രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ക്കും ചെക്കുകള്‍ക്കും മാത്രമാണ് നിയന്ത്രണം തുടരുന്നതെന്ന് ട്രഷറി ഡയറക്ടര്‍ വ്യക്തമാക്കി.

തദ്ദേശ സ്ഥാപനങ്ങളുടെ ജനറല്‍ പര്‍പ്പസ് ഫണ്ട്, ലോട്ടറി സമ്മാനം, സ്‌റ്രൈപ്പന്റ് തുടങ്ങിയ 50,000നും അഞ്ച് ലക്ഷത്തിനും ഇടയിലുള്ള ബില്ലുകളില്‍ 23 ഇനങ്ങള്‍ മാത്രമേ പാസ്സാക്കി നല്‍കാവുകയുള്ളു.

Comments are closed.