അവിനാശി അപകടം : ആര്‍ടിഒയുടെ റിപ്പോര്‍ട്ട് ഇന്ന് ഗതാഗത കമ്മീഷണര്‍ക്ക് കൈമാറും

തിരുവനന്തപുരം: അവിനാശി കെഎസ്ആര്‍ടിസി അപകടത്തില്‍ കണ്ടെയ്‌നര്‍ ലോറിയുടെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടെ റിപ്പോര്‍ട്ട് ഇന്ന് ഗതാഗത കമ്മീഷണര്‍ക്ക് കൈമാറും. അപകടസ്ഥലത്തെ വിശദമായ പരിശോധനയ്ക്ക് ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറായത്. അതേസമയം പരിശോധനകള്‍ക്കായി തിങ്കളാഴ്ച അവിനാശിയില്‍ നിന്നും ബസ് ഏറ്റെടുക്കുന്നതാണ്.

Comments are closed.