രാഷ്ട്രീയത്തെ ആളുകള്‍ വെറുത്തുതുടങ്ങിയെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്

ദില്ലി: ദില്ലിയില്‍ ശിവരാത്രി ഉത്സവ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്ന കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് രാഷ്ട്രീയത്തിലെ വിശ്വാസ്യതാ പ്രതിസന്ധി അവസാനിപ്പിക്കുന്നതിനുള്ള വെല്ലുവിളി സ്വീകരിക്കാന്‍ ജനങ്ങളോട് ആവശ്യപ്പെടുകയാണ്.

സമൂഹത്തെ നീതിയുടെ പാതയിലേക്ക് കൊണ്ടുപോകുന്ന വ്യവസ്ഥയാണ് രാഷ്ടീയം. എന്നാല്‍ ഇന്ന് അതിന്റെ അര്‍ത്ഥവും സത്തയും നഷ്ടപ്പെട്ടിരിക്കുന്നുവെന്നും രാജ് നാഥ് സിംഗ് പറയുന്നു.

‘രാഷ്ട്രീയത്തെ ആളുകള്‍ വെറുത്തുതുടങ്ങി. ഇത് രാഷ്ട്രീയക്കാരുടെ വാക്കുകളിലും പ്രവൃത്തികളിലുമുള്ള വ്യത്യാസത്തില്‍ നിന്നാണ് ഉണ്ടായത്. ഈ പ്രതിസന്ധി അവസാനിപ്പിക്കുകയെന്നത് ഒരു വെല്ലുവിളിയായി നമുക്ക് എന്തുകൊണ്ട് എടുക്കാനാവില്ല’ എന്ന് രാജ് നാഥ് സിംഗ് പറയുന്നു.

Comments are closed.