ജാമിയ മിലിയയിലെ പൊലീസ് അതിക്രമത്തില്‍ കാഴ്ച്ച നഷ്ടപ്പെട്ട വിദ്യാര്‍ത്ഥിക്ക് മികച്ച ഗവേഷണ പ്രബന്ധത്തിന് പുരസ്‌കാരം

ദില്ലി: മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള പുരസ്‌കാരത്തിന് അര്‍ഹനായി ജാമിയ മിലിയയിലെ പൊലീസ് അതിക്രമത്തില്‍ കാഴ്ച്ച നഷ്ടപ്പെട്ട വിദ്യാര്‍ത്ഥി. ജാമിയ സര്‍വ്വകലാശാലയുടെ നൂറാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായ അക്കാദമിക് സമ്മേളനത്തില്‍ അവതിരിപ്പിക്കാന്‍ ഗവേഷണ പ്രബന്ധം സമര്‍പ്പിക്കേണ്ട അവസാന തീയ്യതിയായിരുന്നു ഡിസംബര്‍ പതിനഞ്ച്.

ചില മിനുക്കു പണികള്‍ നടത്താന്‍ മിന്‍ഹാജുദ്ദീന്‍ വൈകീട്ട് ലൈബ്രറിയിലെത്തി വായിച്ചുകൊണ്ടിരിക്കെയായിരുന്നു ആക്രമണം. എയിംസിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന മിന്‍ഹാജുദ്ദീന്റെ ഇടത് കണ്ണിന്റെ കാഴ്ച്ച പൂര്‍ണ്ണമായും നഷ്ടപ്പെട്ടിട്ടും തളര്‍ന്നില്ല. അതേസമയം അക്രമിച്ചത് എന്തിനെന്ന് ഇപ്പോഴും അറിയില്ല .പൊലീസിനെതിരെ പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ല. പഠനം പൂര്‍ത്തിയാക്കി ദില്ലിയില്‍ തന്നെ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്- നിയമ വിദ്യാര്‍ത്ഥി മുഹമ്മദ് മിന്‍ഹാജുദ്ദീന്‍ പറയുന്നു.

Comments are closed.