മരട് ഫ്‌ലാറ്റ് കേസ് അന്വേഷണ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന് അഡിഷണല്‍ എസ് പി യായി സ്ഥാന കയറ്റം

കൊച്ചി: മരട് ഫ്‌ലാറ്റ് കേസ് അന്വേഷണം അന്തിമ ഘട്ടത്തില്‍ എത്തുമ്പോള്‍ എറണാകുളം ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ജോസി ചെറിയാനെ കൊല്ലം അഡിഷണല്‍ എസ് പി യായി സ്ഥാന കയറ്റം നല്‍കി പുതിയ ചുമതല നല്‍കി. കൊച്ചി ബ്യുട്ടി പാര്‍ലര്‍ വെടിവെപ്പ് കേസ്, എടയാര്‍ സ്വര്‍ണ കവര്‍ച്ച എന്നീ കേസുകളില്‍ നിര്‍ണായക വഴിത്തിരിവ് ഉണ്ടാക്കിയത് ജോസി ചെറിയാന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു.

എന്നാല്‍ സിപിഎം നേതാവ് കെഎ ദേവസി അടക്കമുള്ളവരുടെ പങ്കിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. മരട് ഫ്‌ലാറ്റ് അഴിമതി കേസില്‍ ഇതുവരെ ഫ്‌ലാറ്റ് നിര്‍മാതാക്കളായ രണ്ട് പേരും, മുന്‍ മരട് പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്‌റഫ്, ക്ലര്‍ക്ക് ജയറാം, ജൂനിയര്‍ സൂപ്രണ്ട് പിഇ ജോസഫ് എന്നിവരടക്കം അറസ്റ്റിലായിരുന്നു.

Comments are closed.