നിര്‍ഭയ കേസ് : കുടുംബാംഗങ്ങളുമായി അവസാന കൂടിക്കാഴ്ചയ്ക്ക് നാലു പ്രതികള്‍ക്കും തീഹാര്‍ ജയിലിന്റെ കത്ത്
ന്യൂഡല്‍ഹി: നിര്‍ഭയ കൂട്ട ബലാത്സംഗക്കേസില്‍ കുടുംബാംഗങ്ങളുമായി അവസാന കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങാന്‍ ആവശ്യപ്പെട്ട് നാലു പ്രതികള്‍ക്കും തീഹാര്‍ ജയിലിന്റെ കത്ത്. തുടര്‍ന്ന് നാലു പ്രതികളില്‍ മുകേഷും പവനും ഫെബ്രുവരി 1 ന് മരണ വാറന്റിന് മുമ്പ് തന്നെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായി അറിയിച്ചപ്പോള്‍ അക്ഷയും വിനയ് യും കുടുംബാംഗങ്ങളെ കാണാനുള്ള താല്‍പ്പര്യം പ്രകടിപ്പിച്ചതായി അധികൃതര്‍ വ്യക്തമാക്കി.
കൂടാതെ നാലുകുറ്റവാളികളെയും തൂക്കിലേറ്റാന്‍ ഉദ്ദേശിക്കുന്ന മാര്‍ച്ച് 3 ന് രണ്ടു ദിവസം മുമ്പ് ആരാച്ചാരെ അയയ്ക്കണം എന്നാവശ്യപ്പെട്ട് തീഹാര്‍ ജയില്‍ അധികൃതര്‍ യുപി ജയില്‍ അധികൃതര്‍ക്കും കത്തയച്ചിരിക്കുകയാണ്. നിര്‍ഭയയുടെ മാതാപിതാക്കള്‍ നല്കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ പാട്യാല കോടതി തിങ്കളാഴ്ച ഏറ്റവും പുതിയ മരണ വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. 2012 ഡിസംബര്‍ 16 നായിരുന്നു ഇന്ത്യയെ ഞടുക്കിയ നിര്‍ഭയ കുട്ട ബലാത്സംഗക്കേസ് നടന്നത്.
Comments are closed.