ഗുജറാത്തില്‍ ബസ് ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി

വഡോദര: ഗുജറാത്തിലെ വഡോദരയില്‍ ബസ് ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി. സ്വകാര്യ ബസില്‍ ബുധനാഴ്ച മധ്യപ്രദേശിലെ കുക്സി ടൗണില്‍ നിന്നാണ് യുവതി ബസില്‍ കയറിയത്. മറ്റ് യാത്രക്കാര്‍ ഇറങ്ങിയപ്പോള്‍ ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് ലക്ഷ്വറി ബസിന്റെ മുകളിലേക്ക് കൂട്ടിക്കൊണ്ട് പോവുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു.

എന്നാല്‍ എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ തന്നെ ബസിന് മുകളില്‍ നിന്നും താഴേക്ക് എറിയുമെന്ന് ഭീഷണി പെടുത്തിയതായി യുവതി പറയുന്നു. തുടര്‍ന്ന് പോലീസ് ബസ് സ്റ്റോപ്പ് ചെയ്യുകയും പ്രതികളായ ബസ് ഡ്രൈവര്‍ നാനാ ഭായി കണ്ടക്ടര്‍ കപില്‍ എന്നിവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Comments are closed.