നാളെ ഭാരത് ബന്ദിന്റെ ഭാഗമായി സംസ്ഥാനത്ത് പട്ടികജാതി പട്ടിക വര്‍ഗ സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു

ന്യൂഡല്‍ഹി/കൊച്ചി: സംവരണം മൗലിക അവകാശമല്ലെന്നും സ്ഥാനക്കയറ്റത്തില്‍ സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിനോടു നിര്‍ദേശിക്കാനാവില്ലെന്നുമുള്ള സുപ്രീം കാടതി വിധിയില്‍ പ്രതിഷേധിച്ച് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് നാളെ ബന്ദിന് ആഹ്വാനം ചെയ്തതിന്റെ ഭാഗമായി സംസ്ഥാനത്ത് പട്ടികജാതി പട്ടിക വര്‍ഗ സംഘടനകള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ് ഹര്‍ത്താല്‍. ബിഹാറില്‍ സിപിഐ, ആര്‍ജെഡി, ബിഹാര്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികള്‍ ബന്ദിനു ധാര്‍മിക പിന്തുണ പ്രഖ്യാപിച്ചു. സിപിഐ എംഎല്‍, ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച, ആര്‍എല്‍എസ്പി, വിഐപി എന്നീ പാര്‍ട്ടികള്‍ ഹര്‍ത്താലില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കി. അതേസമയം പല സംസ്ഥാനങ്ങളില്‍ പ്രതിപക് പാര്‍ട്ടികള്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.

Comments are closed.