കശ്മീരില്‍ കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടുവെന്ന് ഡിജിപി ദില്‍ബാഗ് സിംഗ്

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടില്‍ ലഷ്‌കര്‍ ഇ തോയ്ബ ഭീകരരായ നവീദ് അഹമ്മദ് ഭട്ട്, ആക്വിബ് യാസീന്‍ ഭട്ട് എന്നീ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടുവെന്ന് ഡിജിപി ദില്‍ബാഗ് സിംഗ് അറിയിച്ചു.

അതേസമയം ജമ്മു കാശ്മീരില്‍ മാത്രം 12 ഏറ്റുമുട്ടലുകളിലായി 25 ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ ഭീകരവാദികളെ സഹായിച്ച 40-ലധികം പേര്‍ ഇതുവരെ പിടിയിലായി. ഇന്ന് ബാരാമുള്ളയില്‍ ജുനൈദ് ഫാറൂഖ് പണ്ഡിറ്റ് എന്ന ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരന്‍ കരസേനയുടെ പിടിയിലായി.

Comments are closed.