കൊറോണ വൈറസ് : വിവാഹം പോലും നീട്ടിവച്ച യുവഡോക്ടര്‍ അതേ വൈറസ് പിടിപ്പെട്ട് മരിച്ചു

വുഹാന്‍: കൊറോണ വൈറസിനെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നവരെ ശ്രുശൂഷിക്കുന്നതിനിടെ വിവാഹം കഴിക്കാന്‍ സാധിക്കില്ലെന്നും വിവാഹം നീട്ടിവയ്ക്കണമെന്ന് പറഞ്ഞ് വിവാഹം പോലും നീട്ടിവച്ച യുവഡോക്ടര്‍ അതേ വൈറസ് പിടിപ്പെട്ട് മരിച്ചു.

വുഹാനിലെ ജിയാന്‍ഷിയ ജില്ലയിലെ പീപ്പിള്‍സ് നമ്പര്‍ വണ്‍ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഡോ. പെങ് യിന്‍ഹുവ (29) ആണ് മരിച്ചത്. ആരോഗ്യനില മോശമായതിനെ തുര്‍ന്ന് ബുധനാഴ്ച പെങ്ങിനെ വുഹാനിലെ ജിന്‍ യിന്റാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ചൈനീസ് പുതുവത്സരദിനത്തിലായിരുന്നു പെങ്ങിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്.

Comments are closed.