കളമശ്ശേരി പൊലീസ് സ്റ്റേഷന് സമീപുള്ള യാര്‍ഡില്‍ തീപിടുത്തം

കൊച്ചി: കളമശ്ശേരി പൊലീസ് സ്റ്റേഷന് സമീപുള്ള യാര്‍ഡില്‍ തീപിടുത്തം. ശനിയാഴ്ച രാവിലെ കളമശ്ശേരി പൊലീസ് സ്റ്റേഷന് സമീപം വാഹനങ്ങള്‍ കൂട്ടിയിട്ട ഭാഗത്താണ് തീപിടുത്തമുണ്ടായത്. തീപിടുത്തതില്‍ നിരവധി വാഹനങ്ങള്‍ കത്തി നശിച്ചു.

അഗ്‌നിബാധയില്‍ വിവിധ കേസുകളിലായി സ്റ്റേഷനില്‍ പിടിച്ചിട്ട നിരവധി വാഹനങ്ങല്‍ കത്തി നശിച്ചു. 17 ബൈക്കുകള്‍, മൂന്ന് ഓട്ടോറിക്ഷകള്‍, രണ്ട് കാറുകള്‍ എന്നിവ കത്തിനശിച്ചു എന്നാണ് കണ്ടെത്തല്‍. അതേസമയം വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ അഗ്‌നിരക്ഷാസേന അംഗങ്ങളാണ് പിന്നീട് തീയണച്ചത്.

Comments are closed.