സ്വര്‍ണവിലയില്‍ നാല് ദിവസത്തിനുള്ളില്‍ 1,080 രൂപയുടെ വര്‍ധനവ്

കൊച്ചി: സ്വര്‍ണവില ശനിയാഴ്ച പവന് 200 രൂപവര്‍ധിച്ച് 31,480 രൂപയിലെത്തി. 3935 രൂപയാണ് ഗ്രാമിന്. തുടര്‍ന്ന് നാല് ദിവസത്തിനുള്ളില്‍ 1,080 രൂപയുടെ വര്‍ധനവാണുണ്ടായത്. ഫെബ്രുവരി ആറിന് രേഖപ്പെടുത്തിയ 29,920 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. അതിനുശേഷം കയറ്റിറക്കങ്ങളിലൂടെ രണ്ടാഴ്ചകൊണ്ട് 1,560 രൂപയാണ് പവന് വര്‍ധിച്ചത്.

ഈ വര്‍ഷം ജനുവരി ആറിനാണ് പവന് 30,000 കടന്ന് 30,200 രൂപയായത്. അതേസമയം അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സ് (31.1 ഗ്രാം) തനിത്തങ്കത്തിന്റെ വില 1.39 ശതമാനം ഉയര്‍ന്ന് 1641.70 ഡോളറാണ് വില. 27 ഡോളര്‍ (ഏകദേശം 1,940.96) ആണ് ഇന്ന് മാത്രം വര്‍ദ്ധിച്ചത്.

Comments are closed.