Ultimate magazine theme for WordPress.

അലി അബ്ബാസിന്റെ പ്രഖ്യാപനത്തിന് എതിരെ രൂക്ഷമായി വിമര്‍ശിച്ച് സോനം കപൂര്‍

അനില്‍ കപൂറും ശ്രീദേവിയും പ്രധാന കഥാപാത്രങ്ങളായി എത്തിയ മിസ്റ്റര്‍ ഇന്ത്യയുടെ തുടര്‍ച്ചയുടെ പ്രഖ്യാപനം തന്റെ അച്ഛനോടോ ശേഖര്‍ കപൂറിനോടോ ചോദിക്കാതെയാണെന്ന് അലി അബ്ബാസിന്റെ പ്രഖ്യാപനത്തിന് എതിരെ രൂക്ഷമായി വിമര്‍ശിച്ച് സോനം കപൂര്‍ രംഗത്തെത്തി.

മിസ്റ്റര്‍ ഇന്ത്യയുടെ റീമേക്കിനെ കുറിച്ച് ഒരുപാട് പേര്‍ എന്നോട് ചോദിക്കുന്നു. സത്യസന്ധമായി പറയട്ടെ, സിനിമയുടെ റീമേക്കിനെ കുറിച്ച് എന്റെ അച്ഛന് അറിയില്ല. സിനിമയുടെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുള്ള ശേഖര്‍ അങ്കിളിനോടോ എന്റെ അച്ഛനോടോ ആരും ചോദിച്ചിട്ടില്ല. അലി അബ്ബാസ് സഫര്‍ സിനിമ പ്രഖ്യാപിച്ചപ്പോഴാണ് ഞങ്ങള്‍ അറിഞ്ഞത്. അത് ആദരവുകേടാണ്. അങ്ങനെ ഞങ്ങളുടെ സിനിമയുടെ തുടര്‍ച്ച എടുക്കുന്നത് ശരിയല്ല- സോനം കപൂര്‍ പറഞ്ഞു.

Comments are closed.