ഐഎസ്എല്ലില്‍ ഇന്ന് ബെംഗളുരു എഫ്സിയും മുന്‍ ചാമ്പ്യന്മാരായ എടികെയും ഏറ്റുമുട്ടും

ബെംഗളുരു: ഐഎസ്എല്ലില്‍ ഇന്ന് ബെംഗളുരു എഫ്സിയും മുന്‍ ചാമ്പ്യന്മാരായ എടികെയും ഏറ്റുമുട്ടും. ബെംഗളുരുവില്‍ രാത്രി 7.30നാണ് മത്സരം. ഇരുടീമുകള്‍ക്കും ഗ്രൂപ്പുഘട്ടത്തിലെ അവസാന മത്സരമാണ്.

അതേസമയം 33 പോയിന്റുമായി എടികെ രണ്ടാമതും 29 പോയിന്റുളള ബെംഗളുരു മൂന്നാം സ്ഥാനത്തുമാണ്. സീസണില്‍ എടികെ പത്തും ബെംഗളുരു എട്ടും കളി വീതം ജയിച്ചിരുന്നു. എന്നാല്‍ 39 പോയിന്റുള്ള ഗോവ എഫ് സി നേരത്തേ തന്നെ ഗ്രൂപ്പുഘട്ട ചാമ്പ്യന്മാരായിട്ടുണ്ട്.

Comments are closed.