1,999 രൂപയുടെ വാര്‍ഷിക പ്ലാനില്‍ 71 ദിവസം വരെ അധിക വാലിഡിറ്റി നല്‍കി ബിഎസ്എന്‍എല്‍

പൊതുമേഖലാ ടെലിക്കോം ഓപ്പറേറ്ററായ ബിഎസ്എൻഎൽ തങ്ങളുടെ വാർഷിക പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി വർദ്ധിപ്പിച്ചു. 1,999 രൂപയുടെ വാർഷിക പ്ലാനിലാണ് ഓപ്പറേറ്റർ ഇപ്പോൾ 71 ദിവസം വരെ അധിക വാലിഡിറ്റി നൽകുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ റിലയൻസ് ജിയോ തങ്ങളുടെ വാർഷിക പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി 29 ദിവസം കുറച്ചതിന് പിന്നാലെയാണ് ബിഎസ്എൻഎൽ വാലിഡിറ്റി വർദ്ധിപ്പിച്ചിരിക്കുന്നത്.

ബിഎസ്എൻഎൽ എല്ലാ സർക്കിളുകളിലും അവതരിപ്പിച്ച പുതിയ പ്രൊമോഷണൽ ഓഫറിന്റെ ഭാഗമായാണ് 1,999 രൂപയുടെ വാർഷിക പ്ലാനിൽ അധിക വാലിറ്റി നൽകുന്നത്. ഫെബ്രുവരി 28 വരെ പ്ലാൻ ആക്ടിവേറ്റ് ചെയ്യുന്നവർക്ക് 436 ദിവസത്തെ വാലിഡിറ്റിയും മാർച്ച് 1 നും മാർച്ച് 31 നും ഇടയിൽ പ്ലാൻ റീചാർജ് ചെയ്യുന്നവർക്ക് 425 ദിവസത്തെ വാലിഡിറ്റിയുമാണ് ബിഎസ്എൻഎൽ നൽകുന്നത്.

പുതിയ അധിക വാലിഡിറ്റി ഓഫർ കേരളമൊഴികെയുള്ള എല്ലാ സർക്കിളുകളിലും ലഭ്യമാണെന്നാണ് ബിഎസ്എൻഎൽ പ്രഖ്യാപിച്ചത്. ഏതാനും ആഴ്ചകൾക്ക് മുമ്പാണ് ബി‌എസ്‌എൻ‌എൽ 1,999 രൂപയുടെ പ്ലാൻ കേരള സർക്കിളിൽ അവതരിപ്പിച്ചത്. മറ്റെല്ലാ സർക്കിളുകളിലും ലഭിക്കുന്ന അധിക വാലിഡിറ്റി ഓഫർ കേരളത്തിന് മാത്രം നിഷേധിക്കുകയാണ് ബിഎസ്എൻഎൽ. കമ്പനിക്ക് ഏറ്റവും കൂടുതൽ ഉപയോക്താക്കളുള്ള സർക്കിളാണ് കേരളം.

സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം ഓപ്പറേറ്റർ കഴിഞ്ഞ മാസം റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ചും പ്ലാനുളിൽ അധിക വാലിഡിറ്റി നൽകിയിരുന്നു. 71-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കഴിഞ്ഞ മാസം 1,999 രൂപ പ്ലാനിൽ 71 ദിവസത്തെ അധിക വാലിഡിറ്റി തന്നെയാണ് നൽകിയത്. പുതിയ പ്രമോഷണൽ ഓഫറിന്റെ ഭാഗമായി വാർഷിക പ്ലാനിന്റെ ആനുകൂല്യങ്ങൾ 436 ദിവസത്തേക്ക് ആസ്വദിക്കുന്നതിന് ഫെബ്രുവരി 28-നോ അതിനുമുമ്പോ റീചാർജ് ചെയ്യാം.

മാർച്ച് മാസത്തിലും ബിഎസ്എൻഎൽ ഈ പ്രീപെയ്ഡ് പ്ലാനിന് അധിക വാലിഡിറ്റി നൽകും. 425 ദിവസമാണ് മാർച്ചിൽ റീചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്ക് ലഭിക്കുന്ന വാലിഡിറ്റി. ഫെബ്രുവരി 28ന് മുമ്പ് റീചാർജ് ചെയ്യാൻ സാധിച്ചില്ലെങ്കിൽ ഓഫറിൽ 11 ദിവസത്തെ വാലിഡിറ്റിയാണ് കുറയുന്നത്. ഈ പ്ലാനിൽ ആനുകൂല്യങ്ങളായി ബി‌എസ്‌എൻ‌എൽ ദിവസവും 3 ജിബി ഡാറ്റ, പ്രതിദിനം 250 മിനിറ്റ് വോയ്‌സ് കോളുകൾ, 100 എസ്എംഎസ്, ബി‌എസ്‌എൻ‌എൽ ടിവി, ബി‌എസ്‌എൻ‌എൽ ട്യൂൺസ് സബ്‌സ്‌ക്രിപ്‌ഷനുകൾ എന്നിവ നൽകുന്നുണ്ട്.

1,999 രൂപയുടെ പ്രീപെയ്ഡ് റീചാർജിൽ ബി‌എസ്‌എൻ‌എൽ രണ്ട് പ്രമോഷണൽ ഓഫറുകൾ പ്രഖ്യാപിച്ചു. ഈ വാർഷിക പ്രീപെയ്ഡ് പ്ലാനിൽ സാധാരണ ലഭിക്കുന്ന വാലിഡിറ്റിയേക്കാൾ 71 ദിവസത്തെ അധിക വാലിഡിറ്റി നൽകുമെന്ന് കമ്പനി കഴിഞ്ഞ മാസം അറിയിച്ചിരുന്നു. അന്ന് പ്രഖ്യാപിച്ച ഓഫർ ഫെബ്രുവരി 15 ന് തന്നെ അവസാനിച്ചു. ഇപ്പോൾ പുതിയ പ്രമോഷണൽ ഓഫറിന്റെ ഭാഗമായാണ് 1,999 രൂപയുടെ പ്ലാൻ 71 ദിവസത്തെ അധിക വാലിഡിറ്റി നൽകുന്നത്.

രണ്ട് പ്രമോഷണൽ ഓഫറാണ് കമ്പനി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഫെബ്രുവരി 28ന് മുമ്പ് റീചാർജ് ചെയ്യുന്നവർക്ക് 71 ദിവസത്തെ അധിക വാലിഡിറ്റിയോടെ 436 ദിവസം പ്ലാൻ ആനുകൂല്യങ്ങൾ ആസ്വദിക്കാൻ സാധിക്കും. രണ്ടാമത്തെ പ്രമോഷണൽ ഓഫർ 60 ദിവസത്തെ അധിക വാലിഡിറ്റി വാഗ്ദാനം ചെയ്യുന്നു. ഇതിലൂടെ റീചാർജ് ചെയ്ത തീയതി മുതൽ 425 ദിവസത്തേക്ക് ആനുകൂല്യങ്ങൾ ലഭ്യമാകും. രണ്ടാമത്തെ ഓഫർ മാർച്ച് 1 ന് ആരംഭിച്ച് മാർച്ച് 31 വരെ ലഭിക്കും.

ബി‌എസ്‌എൻ‌എല്ലിൽ നിന്നുള്ള 1,999 രൂപ പ്ലാനിന്റെ ആനുകൂല്യങ്ങൾ പരിശോധിച്ചാൽ ഈ പ്ലാൻ ദിവസവും 3 ജിബി ഡാറ്റയാണ് നൽകുന്നത്. ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും ദിവസവും 250 മിനിറ്റ് പരിധിയില്ലാത്ത വോയ്‌സ് കോളുകൾ, പ്രതിദിനം 100 എസ്എം‌എസുകൾ എന്നിവയും പ്ലാൻ നൽകുന്നു. ബി‌എസ്‌എൻ‌എൽ ടിവി, ബി‌എസ്‌എൻ‌എൽ ട്യൂൺസ് സബ്‌സ്‌ക്രിപ്‌ഷനുകൾ എന്നിവയാണ് പദ്ധതിയുടെ അധിക ആനുകൂല്യങ്ങൾ. ഈ അധിക ആനുകൂല്യങ്ങൾ 365 ദിവസത്തെ വാലിഡിറ്റി മാത്രമാണ് നൽകുന്നത്.

Comments are closed.