സോണ്‍ഭദ്രയില്‍ 3000 ടണ്‍ സ്വര്‍ണ നിക്ഷേപമുണ്ടെന്നത് തിരുത്തി ജി.എസ്.ഐ രംഗത്തെത്തി
ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ മണ്ണില്‍ 12 ലക്ഷം കോടി രൂപ വില വരുന്ന 3000 ടണ്‍ സ്വര്‍ണ നിക്ഷേപമുണ്ടെന്ന സംസ്ഥാന ജിയോളജി ആന്‍ഡ് മൈനിംഗ് ഡയറക്ടറേറ്റിന്റെ കണ്ടെത്തലിനെ തിരുത്തി ഇവിടെ ഇത്രയും അളവില്‍ സ്വര്‍ണ നിക്ഷേപമില്ലെന്ന് ജിയോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യ (ജി.എസ്.ഐ) അറിയിച്ചു. പരമാവധി 160 കിലോ സ്വര്‍ണം മാത്രം കിട്ടാമെന്നാണ് അവര്‍ പറയുന്നത്. സോനാ പഹാഡിയിലേത് 5200 ടണ്‍ വരെയാകാമെന്നും അവര്‍ അവകാശപ്പെട്ടു.
ഇത് രാജ്യത്ത് നിലവിലുള്ള സ്വര്‍ണ നിക്ഷേപത്തിന്റെ അഞ്ചിരട്ടി വരും. യു.പി ജിയോളജി വകുപ്പ് 20 വര്‍ഷമായി സോണ്‍ഭദ്രയില്‍ പഠനം നടത്തി വരുന്നുണ്ട്. ജില്ലയിലെ പുലവാര്‍, സലായ്ദി ബ്ളാക്കുകളില് ആന്ദലുസൈറ്റ് (അലൂമിനിയം നെസോസിലിക്കേറ്റ്) – 95.02 ടണ്‍, പാട്വാധ് ബ്ളോക്കില്‍ പൊട്ടാഷ് – 9.46 ടണ്‍, ഭര്ഹരിയില് ഇരുമ്പ് – 14.97ടണ്‍, ചിപ്പിയ ബ്ളോക്കില്‍ സിലിമനൈറ്റ് – 9.8 ടണ്‍ എന്നീ ലവണങ്ങളുടെയും സാന്നിദ്ധ്യം കണ്ടെത്തിയതായി അവര്‍ അറിയിച്ചു. ഇവിടെ യുറേനിയത്തിനും സാദ്ധ്യതയുള്ളതില്‍ ആ ദിശയില്‍ പര്യവേഷണം തുടരുകയാണെന്നും ജില്ലാ മൈനിംഗ് ഓഫീസര്‍ കെ.കെ.റായ് വ്യക്തമാക്കി.
Comments are closed.