ഭാരത ബന്ദ് തുടങ്ങി ; സംസ്ഥാനത്ത് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ക്ക് മുടക്കമില്ല

ദില്ലി: ജോലിയിലെ സ്ഥാനക്കയറ്റത്തിനായി സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാറിനോട് നിര്‍ദ്ദേശിക്കാന്‍ കഴിയില്ലെന്നുള്ള സുപ്രീം കോടതിയുടെ സംവരണ വിധിയില്‍ പ്രതിഷേധിച്ച് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ആഹ്വാനം ചെയ്ത ഭാരത ബന്ദ് തുടങ്ങി.

തുടര്‍ന്ന് പാര്‍ലമെന്റില്‍ നിയമ നിര്‍മ്മാണം നടത്തുകയെന്ന ആവശ്യം ഉന്നയിച്ച് വിവിധ സംസ്ഥാനങ്ങളിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു. അതേസമയം കേരളത്തിലും ഹര്‍ത്താലിന് ആഹ്വാനമുണ്ട്. എന്നാല്‍ സംസ്ഥാനത്ത് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ക്ക് മുടക്കമില്ല.

Comments are closed.