വടാട്ടുപാറയില്‍ വനത്തില്‍ ഒറ്റപ്പെട്ട കുട്ടിക്കൊമ്പനെ മെരുക്കിയെടുത്ത് വനപാലകര്‍

കോതമംഗലം: വടാട്ടുപാറയില്‍ ജനവാസ മേഖലയ്ക്ക് സമീപം ഇടമലയാറിനും പലവന്‍പടിക്കുമിടയിലാണ് രണ്ടു മാസം പ്രായം തോന്നിക്കുന്ന കുട്ടിക്കൊമ്പനെ കൂട്ടംതെറ്റി കണ്ടെത്തിയത്. ശക്തമായ ഒഴുക്കില്‍പ്പെട്ട് ഇടമലയാര്‍ പുഴയിലൂടെ ഒഴുകി വന്നതാണെന്നാണ് നിഗമനം.

എന്നാല്‍ ഇന്നലെ രാത്രി മുതല്‍ പലവന്‍ പടിപുഴ തീരത്തും റോഡിനോടു ചേര്‍ന്നുള്ള വനത്തിലും ചുറ്റിത്തിരിയുകയും വൈകിട്ടോടെ വനപാലകര്‍ പിടികൂടി താത്കാലിക ബാരിക്കേഡ് കെട്ടി അതിനുള്ളില്‍ ആക്കി. പഴവും വെള്ളവും കൊടുത്താണ് വനപാലകര്‍ കുട്ടിക്കൊമ്പനെ മെരുക്കിയെടുത്തത്. അതേസമയം രാത്രി തള്ളയാന വന്നു കുട്ടിക്കൊമ്പനെ കൊണ്ടു പോകുമോ എന്ന് നിരീക്ഷിക്കുമെന്ന് വനപാലകര്‍ വ്യക്തമാക്കി.

Comments are closed.