Ultimate magazine theme for WordPress.

പൊലീസ് ഡ്രൈവറെ എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ച സംഭവം : അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: എഡിജിപിയുടെ മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച കേസില്‍ ഒന്നര വര്‍ഷം കഴിഞ്ഞിട്ടും അന്വേഷണം പുരോഗമിക്കാത്തതിനാല്‍ അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. 2018 ജൂണ്‍ 14നാണ് എഡിജിപി സുധേഷ് കുമാറിന്റെ പൊലീസ് ഡ്രൈവറായ ഗവാസ്‌കറിനെ മകള്‍ ആക്രമിക്കുന്നത്. സ്വകാര്യ ആവശ്യങ്ങള്‍ക്ക് വാഹനം ഉപയോഗിക്കുമ്പോഴായിരുന്നു മര്‍ദ്ദനം.

എന്നാല്‍ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എഡിജിപിയുടെ മകളും , ഇവരുടെ പരാതിയില്‍ തനിക്കെതിരെ എടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗവാസ്‌കറും നല്‍കിയ ഹര്‍ജികള്‍ തീര്‍പ്പാക്കാനും ക്രൈം ബ്രാഞ്ച് ഇടപെടുന്നില്ല. ഈ രണ്ടു പരാതികളിലും കേസെടുത്ത ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ നല്‍കിയിട്ട് ഒരു വര്‍ഷം കഴിഞ്ഞു.

തുടര്‍ന്ന് ഈ റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ ഇതുവരെ ക്രൈം ബ്രാഞ്ചിന്റെ ഭാഗത്തുനിന്നും ഒരു നീക്കവും ഉണ്ടായില്ല. കേസ് പരിഗണിക്കുന്നത് നീട്ടികൊണ്ടുപോവുകയാണ്. ഇതിനിടെയാണ് ഗവാസ്‌കറുടെ ഭാര്യ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. ഹൈക്കോടതി കേസ് പരിഗണിക്കുന്നുവെന്ന ന്യായമാണ് കമ്മീഷനു മുന്നിലും ക്രൈം ബ്രാഞ്ച് നിരത്തിയത്. പക്ഷെ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കമ്മീഷന്‍ ഉത്തരവിടുകയായിരുന്നു.

Comments are closed.