Ultimate magazine theme for WordPress.

രാഷ്ട്രീയകാര്യസമിതി യോഗം ഏകപക്ഷീയമായി മാറ്റിയ കെപിസിസി പ്രസിഡണ്ടിന്റെ നടപടിയില്‍ പ്രതിഷേധം

തിരുവനന്തപുരം: രാഷ്ട്രീയകാര്യസമിതി യോഗം ഏകപക്ഷീയമായി മാറ്റിയ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ എ, ഐ ഗ്രൂപ്പുകളുടെ പ്രതിഷേധം. പ്രസിഡന്റ് എല്ലാം ഒറ്റക്ക് തീരുമാനിക്കുന്നുവെന്ന പരാതി നിലനില്‍ക്കെ ഫോണ്‍ എടുക്കുന്നില്ലെന്നടക്കം വിമര്‍ശനം ഗ്രൂപ്പ് വ്യത്യാസമില്ലാതെ ഉയര്‍ന്നിരുന്നു.

തുടര്‍ന്ന് തന്നെ ഒറ്റപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് ആരോപിച്ച മുല്ലപ്പള്ളി, രാഷ്ട്രീയകാര്യസമിതി തന്നെ വേണ്ടെന്ന നിലപാട് എടുക്കുകയായിരുന്നു. ഭാരവാഹി പട്ടികയില്‍ ഒരാള്‍ക്ക് ഒരു പദവി എന്ന നിലപാടാണ് ഗ്രൂപ്പ് മാനേജര്‍മാരെ ചെടിപ്പിച്ചതെന്നാണ് മുല്ലപ്പള്ളി പറയുന്നത്. എന്നാല്‍ ഏകപക്ഷീയ നിലപാടാണ് മുല്ലപ്പള്ളിയുടേതെന്നാണ് മറ്റ് നേതാക്കളുടെ നിലപാട്.

പ്രതിപക്ഷനേതാവിനെതിരെ വരെ പരസ്യനിലപാട് മുല്ലപ്പള്ളി സ്വീകരിച്ചുവെന്നാണ് ആരോപണം. തുടര്‍ന്ന് പുതിയ ഭാരവാഹികളുടെ യോഗം വിളിച്ചപ്പോള്‍ മുന്‍ കെപിസിസി പ്രസിഡന്റെമാരെയും മുതിര്‍ന്ന നേതാക്കളെയും ഒഴിവാക്കിയിരുന്നു. എന്നാല്‍ പാര്‍ട്ടി ഫോറത്തിലെ വിമര്‍ശനങ്ങളില്‍ പ്രസിഡന്റ് എന്തിനാണ് ഇത്രയും അസ്വസ്ഥനാകുന്നതെന്നാണ് എ-ഐ ഗ്രൂപ്പുകളുടെ ചോദ്യം. ഗ്രൂപ്പുകളുടെ എതിര്‍പ്പ് കാരണം സെക്രട്ടറിമാരുടെ പട്ടികയില്‍ ഇതുവരെ ധാരണയായിട്ടില്ല.

Comments are closed.