കുളത്തൂപ്പുഴയില്‍ കണ്ടെത്തിയ വെടിയുണ്ടകള്‍ പാക്ക് നിര്‍മ്മിതമാണെന്ന് സംശയം ; ഇന്നും പരിശോധന തുടരും

കൊല്ലം: കുളത്തൂപ്പുഴ വഴിവക്കില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ പതിനാല് വെടി ഉണ്ടകള്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. എന്നാല്‍ വെടിയുണ്ടകള്‍ പാക്ക് നിര്‍മ്മിതമാണെന്ന സംശയത്തിന്റെ സാഹചര്യത്തില്‍ കുളത്തൂപ്പുഴയിലെയും പരിസര പ്രദേശങ്ങളിലെയും വനമേഖലയില്‍ ബോംബ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ഇന്നും പരിശോധന തുടരുന്നതാണ്.

അതേസമയം കൊല്ലം റൂറല്‍ എസ് പിയുടെ നേതൃത്വത്തില്‍ ഇന്നലെ വെടി ഉണ്ടകള്‍ പരിശോധിച്ചിരുന്നു. എന്നാല്‍ സര്‍വ്വീസ് റിവോള്‍വറുകളില്‍ ഉപയോഗിക്കുന്ന തിരകള്‍ അല്ലന്നാണ് പൊലീസ് നിഗമനം.

Comments are closed.