സെക്രട്ടിയേറ്റ് ഉദ്യോഗസ്ഥര്‍ നടത്തിവന്നിരുന്ന മൂന്നു പിഎസ് സി പരിശീലന കേന്ദ്രങ്ങള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം
തിരുവനന്തപുരം: പൊതുഭരണ സെക്രട്ടറിയും, കേരള പിഎസ് സി കമ്മീഷനും സര്‍ക്കാര്‍ ജീവനക്കാരുടെ പരിശീലന കേന്ദ്രത്തിനെതിരെ അന്വേഷണം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് സെക്രട്ടിയേറ്റ് ഉദ്യോഗസ്ഥര്‍ നടത്തിവന്നിരുന്ന പിഎസ് സി പരിശീലന കേന്ദ്രങ്ങള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം. തിരുവനന്തപുരത്താണ് മൂന്ന് ഉദ്യോഗസ്ഥരും പരിശീലന കേന്ദ്രങ്ങള്‍ നടത്തുന്നത്.
പൊതുഭരണ വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ച് വിജിലന്‍സ് സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ സംഘമാണ് അന്വേഷിക്കുന്നത്. രണ്ട് ഉദ്യോഗസ്ഥര്‍ ദീര്‍ഘകാല അവധിയെടുത്താണ് പരിശീലന കേന്ദ്രം നടത്തുന്നത്. മറ്റൊരാള്‍ സര്‍വീസില്‍ തുടരുന്നു കൊണ്ടാണ് പരിശീലന കേന്ദ്രം നടത്തുന്നത്.
എന്നാല്‍ പരിശീലന കേന്ദ്രങ്ങള്‍ ഇവരുടെ പേരിലല്ല എന്ന് കണ്ടെത്തിയിരുന്നു. അതേസമയം ഉദ്യോഗസ്ഥരിലൊരാള്‍ കെഎഎസിന്റെ പ്രിലിമിനറി പരീക്ഷ എഴുതിയിരുന്നു. എന്നാല്‍ കെഎഎസ് പരീക്ഷയ്ക്ക് ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങള്‍ ഈ പരിശീലന കേന്ദ്രങ്ങളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കിയെന്നാണ് ആരോപണം.
Comments are closed.