ജഫ്രാബാദ് മെട്രോ സ്റ്റേഷനു സമീപം റോഡ് ഉപരോധിച്ചുകൊണ്ട് നൂറുകണക്കിന് സ്ത്രീകളുടെ പ്രതിഷേധം

ന്യൂഡല്‍ഹി: വടക്കു-കിഴക്കന്‍ ഡല്‍ഹിയിലെ ജഫ്രാബാദ് മെട്രോ സ്റ്റേഷനു സമീപം റോഡ് ഉപരോധിച്ചുകൊണ്ട് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം നടത്തുന്ന നൂറുകണക്കിന് സ്ത്രീകളുടെ പ്രതിഷേധം. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ആഹ്വാനം ചെയ്ത ഭാരത ബന്ദിനും പിന്തുണ പ്രഖ്യാപിച്ച ഇവര്‍ ജഫ്രാബാദിലെ റോഡാണ് ശനിയാഴ്ച അര്‍ധരാത്രി മുതല്‍ ബ്ലോക്ക് ചെയ്തുകൊണ്ട് പ്രതിഷേധം ഉയര്‍ത്തിയിരിക്കുന്നത്.

ആസാദി മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് പ്രതിഷേധം തുടരുന്നത്. കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് ജഫ്രാബാദ് മെട്രോ സ്റ്റേഷന്‍ താത്ക്കാലികമായി ഞായറാഴ്ച രാവിലെ അടച്ചിരുന്നു. എന്നാല്‍ റോഡ് ഉപരോധം അവസാനിപ്പിക്കാനും പ്രതിഷേധം ശാന്തമാക്കാനും പ്രതിഷേധക്കാരുമായി പോലീസ് ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി. ഇത്തരത്തില്‍ പ്രധാന റോഡ് തടയാനാകില്ലെന്നും, പ്രതിഷേധക്കാരുമായി ചര്‍ച്ച തുടരുകയാണെന്നും മുതിര്‍ന്ന പോലീസ് ഓഫീസര്‍ വേദ് പ്രകാശ് സൂര്യ വ്യക്തമാക്കി.

Comments are closed.