ഇന്ത്യന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി തന്നെ ബാഹുബലിയായി ചിത്രീകരിച്ചുള്ള വിഡിയോ ട്വീറ്റ് ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ്
ന്യൂഡല്‍ഹി: ഇന്ത്യന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി തന്നെ ബാഹുബലിയിലെ യുദ്ധം ജയിച്ചെത്തുന്ന ജിയോ രെ ബാഹുബലി ഗാനരംഗത്തിന്റെ മോര്‍ഫ് ചെയ്ത വിഡിയോബാഹുബലിയായി ചിത്രീകരിച്ചുള്ള വിഡിയോ ട്വീറ്റ് ചെയ്തിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഇന്ത്യയിലെ സുഹൃത്തുക്കളെ കാണാനായി കാത്തിരിക്കുന്നു എന്ന കുറിപ്പോടെയാണ് ട്രംപ് വിഡിയോ ഷെയര്‍ ചെയ്തത്. ‘ബാഹുബലി’ സിനിമയിലെ നായകന് ട്രംപിന്റെ മുഖം ചേര്‍ത്തുവെച്ചാണ് @Solmemes1 ട്വിറ്റര്‍ ഉപയോക്താവ് വിഡിയോ നിര്‍മിച്ചിരിക്കുന്നത്.
ട്രംപ് യുദ്ധത്തിനിറങ്ങുന്നതും എതിരാളികളെയൊന്നാകെ വെട്ടിവീഴ്ത്തുന്നതും വിഡിയോയില്‍ കാണാം. ബാഹുബലിയുടെ പത്നി ദേവസേനയായി ട്രംപിന്റെ ഭാര്യ മെലാനിയയും ഇതിലുണ്ട്. പ്രഥമ വനിത മെലാനിയയ്ക്കൊപ്പം രഥത്തില്‍ കയറുന്ന ഹ്രസ്വ ആനിമേറ്റഡ് ക്ലിപ്പില്‍ ട്രംപ് ഒരു മികച്ച രക്ഷകനായാണ് വരുന്നത്. ട്രംപ് തന്റെ മകന് ഡൊണാള്‍ഡ് ജൂനിയറിനെയും മകള്‍ ഇവാങ്കയെയും കുതിരപ്പുറത്ത് കയറ്റുന്നതായി കാണാവുന്നതാണ്. അതേസമയം ട്രംപിന്റെ മക്കളായ ഇവാങ്കയും ട്രംപ് ജൂനിയറും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമെല്ലാം ‘ബാഹുബലി’യിലെ മുഖ്യതാരങ്ങളാണ്. യമവൗയമഹശ എന്നതാണ് ഇന്നത്തെ ട്വിറ്റിര്‍ ട്രന്റിങ്ങില്‍ ഒന്നാമത്.
Comments are closed.