സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഇന്ത്യയുമായുള്ള വ്യാപാരക്കരാറില്‍ നിന്ന് യുഎസ് പിന്മാറിയതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഇന്ത്യയുമായുള്ള വ്യാപാരക്കരാറില്‍ നിന്ന് യുഎസ് പിന്മാറിയതായി റിപ്പോര്‍ട്ട്. സമഗ്ര കരാര്‍ നടപ്പിലാക്കാനായില്ലെങ്കില്‍ ട്രംപിന്റെ സന്ദര്‍ശനത്തില്‍ ഒരു മിനി കരാറിനായുള്ള ശ്രമങ്ങളാണ് നടത്തിയിരുന്നത്.

താരിഫ് കുറയ്ക്കുന്നതുമായും മാര്‍ക്കറ്റ് തുറന്ന് നല്‍കുന്നതുമായും ബന്ധപ്പെട്ടാണ് ഇരുരാജ്യങ്ങളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നത്. ചില മെഡിക്കല്‍ ഉപകരണങ്ങള്‍ക്കുള്ള വിലനിയന്ത്രണത്തില്‍ ഇളവ് വേണമെന്നാണ് യുഎസ് ആവശ്യപ്പെട്ടിരുന്നത്. കൂടാതെ ഇന്ത്യയിലെ ഉയര്‍ന്ന താരിഫിലുള്ള അതൃപ്തിയും ട്രംപ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Comments are closed.