ചെറായിയില്‍ ഭര്‍ത്താവ് ഭാര്യയെ വീട്ടില്‍ കയറി വെട്ടിക്കൊന്നു

തൃശൂര്‍: പുന്നയൂര്‍ക്കുളം ചെറായിയില്‍ ഉറങ്ങിക്കിടന്ന ഭാര്യയെ വീടിന്റെ ഓട് പൊളിച്ച് അകത്തു കടന്ന് ഭര്‍ത്താവ് വെട്ടിക്കൊന്നു. ഇന്ന് രാവിലെ 7.30 ഓടെ ചെറായി സ്വദേശിയായ യൂസഫ് ആണ് ഉറങ്ങിക്കിടന്ന അണ്ടത്തോട് തങ്ങള്‍പടിക്ക് കിഴക്ക് താമസിക്കുന്ന പെരുമ്പടപ്പ് സ്വദേശിനി സുലൈഖയെ കൊലപ്പെടുത്തിയത്.

33 വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. മൂന്ന് കുട്ടികളുമുണ്ട്. അതേസമയം യൂസഫും ഭാര്യ സുലേഖയും വര്‍ഷങ്ങളായി പിരിഞ്ഞ് കഴിയുകയായിരുന്നുവെന്നാണ് അറിവ്. എന്നാല്‍ കൊലയ്ക്ക് പിന്നിലുള്ള കാരണം ഇനിയും വ്യക്തമല്ല. തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Comments are closed.