മുഴക്കുന്നില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം : ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചതാണെന്ന് പൊലീസ്

കണ്ണൂര്‍: മുഴക്കുന്നില്‍ ദമ്പതികളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഇലക്ട്രിക് വയര്‍ ഉപയോഗിച്ച് കഴുത്ത് മുറുക്കി ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചതാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്ന് പൊലീസ് സ്ഥിരീകരിച്ചു.

പൂവളപ്പില്‍ മോഹന്‍ദാസ് ഭാര്യ ജ്യോതി എന്നിവരെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിനെ ഉത്തരത്തില്‍ തൂങ്ങിയ നിലയിലും ഭാര്യയെ താഴെ കട്ടിലില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മദ്യപാനിയായ മോഹനന്‍ ഭാര്യ ജ്യോതിയെ മദ്യപിച്ചെത്തി മര്‍ദ്ദിക്കുന്നത് പതിവായിരുന്നെന്ന് ബന്ധുക്കള്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് പൊലീസ് അന്വേഷണം തുടരുന്നു.

Comments are closed.