കൊറോണ മൂലമുള്ള ലോക സാമ്പത്തിക പ്രശ്‌നങ്ങള്‍ ജി 20 രാജ്യങ്ങളുടെ ധനകാര്യമന്ത്രിമാര്‍ ഇന്ന് ചര്‍ച്ച ചെയ്യും

റിയാദ്: കൊറോണ കാരണമുള്ള ലോക സാമ്പത്തിക പ്രശ്‌നങ്ങള്‍ ജി 20 രാജ്യങ്ങളുടെ ധനകാര്യമന്ത്രിമാരുടെയും രാജ്യങ്ങളുടെ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍മാരുടെയും യോഗമാണ് ഇന്ന് റിയാദിലെ റിട്‌സ് കാള്‍ട്ടന്‍ ഹോട്ടലില്‍ ചേരുന്നു. തുടര്‍ന്ന് ഇതില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ ഉള്‍പ്പെടെ ഇരുപത് അംഗ രാജ്യങ്ങളിലെ ധനകാര്യ മന്ത്രിമാരും സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍മാരും റിയാദിലെത്തി. സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ജദാന്റെ ആമുഖ പ്രഭാഷണത്തോടെ ആരംഭിച്ച സിംപോസിയം അന്താരാഷ്ട്ര നികുതി സമ്പ്രദായം എന്ന വിഷയം രണ്ട് സെഷനുകളിലായി ചര്‍ച്ച ചെയ്തു.

തുടര്‍ന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമനും സിംപോസിയത്തിന്റെ രണ്ടാം സെഷനില്‍ സംസാരിച്ചിരുന്നു. നവംബറിലെ ഉച്ചകോടിക്ക് മുന്നോടിയായി സാമ്പത്തിക നയങ്ങളും അജണ്ടകളും രൂപപ്പെടുത്താനാണ് ഈ യോഗം നടത്തുന്നത്. സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ജദാന്‍ അധ്യക്ഷത വഹിക്കും. കൊറോണ വൈറസ് ലോക സാമ്പത്തിക രംഗത്ത് വലിയ തിരിച്ചടി ഉണ്ടാക്കിയിട്ടുണ്ടെന്നും ഇതാണ് സാമ്പത്തിക മന്ത്രിമാരുടെ യോഗത്തിലെ പ്രധാന ചര്‍ച്ചയെന്നും സൗദി മോണിറ്ററിങ് അതോറിറ്റി ഗവര്‍ണര്‍ അഹമ്മദ് അല്‍ഖലീഫി വ്യക്തമാക്കി.

യോഗത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന അദ്ദേഹം രാഷ്ട്രീയ ഭൂഘടനാപരമായ വെല്ലുവിളികള്‍ നമുക്ക് മുന്നിലുണ്ട്. ചൈനയാണ് ഇതില്‍ പ്രധാന വെല്ലുവിളി നേരിടുന്നത്. ഈ വര്‍ഷം ഇതിന്റെ പ്രത്യാഘാതം അളക്കുക സാധ്യമല്ല. കൊറോണ പ്രശ്‌നം ഗുരുതരമായി തുടരുന്നതിനാല്‍ ഇതിന്റെ സാമ്പത്തിക പ്രത്യാഘാതം എങ്ങനെ നേരിടണമെന്ന കാര്യത്തില്‍ യോഗം ധാരണയിലെത്തും. സൗദിയുടെ ജി.ഡി.പി വളര്‍ച്ചയില്‍ ഗണ്യമായ വര്‍ധന ഈ വര്‍ഷം ഉണ്ടാകുമെന്നും എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുന്നത് രാജ്യത്ത് ഗുണപരമായ നേട്ടം ഉണ്ടാക്കിയിട്ടുണ്ടെന്നും പറയുന്നു.

Comments are closed.