തിരക്കഥാകൃത്തായിരുന്ന ഡെന്നീസ് ജോസഫ് വീണ്ടും എഴുതുന്നു

മലയാളസിനിമയുടെ ഹിറ്റ് തിരക്കഥാകൃത്തായിരുന്ന ഡെന്നീസ് ജോസഫ് വീണ്ടും എഴുതുന്നു. എണ്‍പതുകളിലും തൊണ്ണൂറുകളിലും മുഖ്യധാരാ മലയാളസിനിമയില്‍ നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ ആളാണ് ഡെന്നീസ് ജോസഫ്. ജോഷി, തമ്പി കണ്ണന്താനം, ഭരതന്‍, കെ ജി ജോര്‍ജ്, ടി എസ് സുരേഷ് ബാബു, ഐ വി ശശി എന്നിവര്‍ക്കുവേണ്ടിയൊക്കെ അദ്ദേഹം എഴുതിയിരുന്നു.

അതേസമയം ഒമര്‍ ലുലുവാണ് ഡെന്നീസ് ജോസഫിനൊപ്പമുള്ള ചിത്രവും ഒരു കുറിപ്പും ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. ‘ഇന്ന് അങ്ങനെ കഥകളുടെ രാജാവിനെ മടയില്‍ പോയി കണ്ടു. ഒരു കിടിലന്‍ കഥ എഴുതി തരാമെന്ന് സമ്മതിച്ചിട്ടുണ്ട്. ബാക്കി വഴിയേ പറയാം’, ഒമര്‍ ലുലു ഫേസ്ബുക്കില്‍ വ്യക്തമാക്കി. ‘ധമാക്ക’യാണ് ഒമര്‍ ലുലുവിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.

Comments are closed.