സിരുത്തൈ ശിവയുടെ സംവിധാനത്തില്‍ നയന്‍താര എത്തുന്നു

സിരുത്തൈ ശിവയുടെ സംവിധാനത്തില്‍ തമിഴകത്തെ പ്രിയപ്പെട്ട നായിക നയന്‍താര എത്തുന്നു. സിരുത്തൈ ശിവയുടെ ചിത്രത്തിന്റെ ചിത്രീകരണത്തിനു മുന്നോടിയായി ഹൈദരാബാദില്‍ എത്തിയ നയന്‍താരയുടെ പുതിയ ലുക്കിലുള്ള ഫോട്ടോയാണ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ഗ്രാമീണ പശ്ചാത്തലത്തിലാണ് രജനികാന്തിനെ നായകനാക്കി സിരുത്തൈ ശിവ സിനിമ ഒരുക്കുന്നത്. മീന, ഖുശ്ബു തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ടാകും. വെട്രി പളനിസാമിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുക. ഡി ഇമ്മന്‍ ആണ് സംഗീത സംവിധായകന്‍. ഹൈദരാബാദിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്.

Comments are closed.