ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് സീസണിലെ അവസാന മത്സരം

ഭുവനേശ്വര്‍: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ഒഡീഷ എഫ്സിയെ നേരിടും. വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. 18 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് ഏഴും 24 പോയിന്റുള്ള ഒഡീഷ ആറും സ്ഥാനങ്ങളിലാണ്.

ബ്ലാസ്റ്റേഴ്സ് സീസണില്‍ നാല് കളിയില്‍ മാത്രമാണ് ജയിച്ചത്. കൊച്ചിയില്‍ ഏറ്റുമുട്ടിയപ്പോള്‍ ബ്ലാസ്റ്റേഴ്സും ഒഡീഷയും ഗോളടിക്കാതെ സമനിലയിലായിരുന്നു. അതേസമയം എഫ്സി ഗോവ, എടികെ, ബെംഗളൂരു എഫ്സി, ചെന്നൈയിന്‍ എഫ്സി ടീമുകള്‍ നേരത്തേ പ്ലേ ഓഫില്‍ കടന്നിരുന്നു.

Comments are closed.