ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തെ പരാജയപ്പെടുത്തി ചെല്‍സി
ചെല്‍സി: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തെ ഒന്നിനെതിരെ രണ്ട് ഗോളിന് ചെല്‍സി പരാജയപ്പെടുത്തി. ഒന്നാം മിനിറ്റ് മുതലേ കളത്തിലിറങ്ങാന്‍ കിട്ടിയ അവസരം ഫ്രഞ്ച് താരം ജിറൗഡ് മുതലാക്കിയപ്പോള്‍ കാല്മണിക്കൂറിലേ ചെല്‍സി മുന്നിലെത്തുകയായിരുന്നു.
ഇടവേള കഴിഞ്ഞെത്തിയപ്പോള്‍ മാര്‍ക്കോസ് അലോന്‍സോ മുന്നേറുകയായിരുന്നു. 89-ാം മിനിറ്റില്‍ സെല്‍ഫ് ഗോള്‍. 27 കളിയില്‍ 44 പോയിന്റുമായി നാലാംസ്ഥാനം ഭദ്രമാക്കി ചെല്‍സി. ടോട്ടനം നാല്‍പ്പത് പോയിന്റുമായി അഞ്ചാംസ്ഥാനത്ത് തുടരുകയാണ്.
Comments are closed.