പല്ല് വേദനക്ക് പിന്നിലെ ചില ലക്ഷണങ്ങള്‍

പല്ല് വേദന പല കാരണങ്ങൾ കൊണ്ടും ഉണ്ടാവും. എന്നാൽ ഇതിന്‍റെ പിന്നിലുള്ള ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് പലർക്കും അറിയില്ല. ഇത്തരത്തിലുള്ള കാരണങ്ങൾക്ക് പിന്നിലെ ചില ലക്ഷണങ്ങൾ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കണം. പല്ല് വേദനക്ക് പ്രധാന കാരണം പലപ്പോഴും പോടുകളും സംവേദനക്ഷമതയില്ലാത്തതും, പൾപ്പിറ്റിസ് മുതലായവയും ആയിരിക്കും.

നിങ്ങളുടെ താടിയെല്ലിന് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ട് എന്നുണ്ടെങ്കിൽ പലപ്പോഴും അത് നിങ്ങളിൽ പല്ല് വേദന ഉണ്ടാക്കുന്നുണ്ട്. ഇത് തിരിച്ചറിഞ്ഞ് വേണം അതിനുള്ള പരിഹാരം കാണുന്നതിന്. മാത്രമല്ല ഈ പല്ല് വേദന നിങ്ങളുടെ താടിയെല്ലിൽ നിന്നായിരിക്കും തുടങ്ങുന്നത്. താടിയെല്ലിന്റെ പേശികളുടെ രോഗാവസ്ഥയും വായ തുറക്കുന്നതിലൂടെ പ്രശ്നങ്ങൾ ഉണ്ടാകുന്നു. ഡിസ്ക് സ്ഥാനചലനം കാരണവും ഇത് സംഭവിക്കാവുന്നതാണ്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

സൈനസൈറ്റിസ് പലപ്പോഴും നിങ്ങള്‍ക്ക് പരിചയമുള്ള ഒരു വാക്കായിരിക്കും. എന്നാൽ ഇതിന്‍റെ ആദ്യ ലക്ഷണങ്ങളില്‍ ഒന്ന് അവഗണിച്ച് വിടുന്ന പല്ല് വേദന തന്നെയായരിക്കും. ഈ രോഗം ഒന്നോ അതിലധികമോ സൈനസുകളുടെ മെംബറേൻ വീക്കം ഉണ്ടാക്കുന്നുണ്ട്. ഈ പല്ലുകളുടെ വേരുകൾ സൈനസിന്റെ അടിഭാഗത്തായതിനാൽ ഇത് മുകളിലുള്ള പിൻ പല്ലുകളിൽ വേദനയും സമ്മർദ്ദവും സൃഷ്ടിക്കുന്നതിന് കാരണമാകുന്നുണ്ട്. പല്ലുകളുടെ പ്രശ്നങ്ങളും ഈ രോഗത്തിന്റെ വികാസത്തിന് ഒരു കാരണമാകാം. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

ഹൃദയാഘാതവും പല്ല് വേദനയും തമ്മിൽ എന്താണ് ബന്ധം എന്നുള്ളത് പലപ്പോഴും ശ്രദ്ധേയമാണ്. ഈ വേദന ചിലപ്പോൾ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടരുന്നതിനുള്ള സാധ്യതയുണ്ട്. ഇടത് തോളും കൈയും സാധാരണയായി ഹൃദയാഘാത സമയത്ത് വേദനിക്കുന്നുണ്ട്. ഇതേ വേദന പലപ്പോഴും താഴത്തെ പല്ലിലും താടിയെല്ലിലും വേദന പ്രത്യക്ഷപ്പെടുന്നു. ഇത് ഹൃദയാഘാതത്തിൻറെ ഒരു സൂചനയാണ്. അതിനാൽ, നിങ്ങൾക്ക് ആരോഗ്യകരമായ പല്ലുകൾ ഉണ്ടെങ്കിലും അവയിൽ നിങ്ങൾക്ക് വേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ, നിങ്ങൾ ഒരു കാർഡിയോളജിസ്റ്റിനെ കാണാൻ ശ്രമിക്കണം.

നിങ്ങളുടെ ഉമിനീർ ഗ്രന്ഥികളിലൊന്നിൽ ഉമിനീർ കല്ല് എന്ന അസുഖം ഉണ്ടെങ്കിൽ ശ്രദ്ധിക്കണം. ഇത് പലപ്പോഴും നിങ്ങളില്‍ പല വിധത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാക്കുന്നുണ്ട്. കല്ല് ഒരു നിർണായക വലുപ്പത്തിൽ എത്തുമ്പോൾ അത് ഉമിനീർ വരുന്ന ഭാഗത്തെ അടയ്ക്കുന്നു. തൽഫലമായി പിന്നീട് പല്ലുവേദന ഉണ്ടാവുകയും രോഗം ബാധിച്ച ഗ്രന്ഥി വീർക്കാൻ തുടങ്ങുകയും ചെയ്യും. ഈ രോഗനിർണയം പരിശോധിക്കുന്നതിന്, ഒരു എക്സ്-റേ ആവശ്യമാണ്. എന്നാൽ ഈ കല്ല് ചെറുതാണെങ്കിൽ നിങ്ങൾക്ക് ശസ്ത്രക്രിയ ഒഴിവാക്കാം.

ശ്വാസ കോശ സംബന്ധമായ രോഗങ്ങൾ ഉണ്ടെങ്കിൽ അതും പല്ലുവേദനയുടെ രൂപത്തിൽ കാണപ്പെടാവുന്നതാണ്. ശ്വാസകോശരോഗം പല്ലുകളെ ബാധിക്കുകയും, തിരിച്ചും സംഭവിക്കാവുന്നതാണ്. പല്ലുകളെയും താടിയെല്ലുകളെയും സൂചിപ്പിക്കുന്ന വേദന ശ്വാസകോശ അർബുദത്തിന്റെ ലക്ഷണങ്ങളിലൊന്നാണ്. ഈ അവസ്ഥയെ ചികിത്സിക്കുന്നത് വളരെ നേരത്തെയാവണം. ഇത് പലപ്പോഴും ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്ന പല വിധത്തിലുള്ല പ്രശ്നങ്ങളിലേക്ക് പിന്നീട് നയിക്കാം. അതുകൊണ്ട് ശ്രദ്ധിക്കണം.

Comments are closed.