അനധികൃത സ്വത്ത് കേസ് : മുന്‍ മന്ത്രി വി.എസ് ശിവകുമാര്‍ പ്രതിയായ കേസ് അന്വേഷിക്കാന്‍ പത്തംഗ സംഘത്തെ ചുമതലപ്പെടുത്തി

തിരുവനന്തപുരം: മുന്‍ മന്ത്രി വി.എസ് ശിവകുമാര്‍ പ്രതിയായ അനധികൃത സ്വത്ത് കേസ് അന്വേഷിക്കാന്‍ ഓഡിറ്ററെ ഉള്‍പ്പെടുത്തിക്കൊണ്ട് പത്തംഗ സംഘത്തെ ചുമതലപ്പെടുത്തി. ശിവകുമാര്‍ സുഹൃത്തുക്കളുടെയും ഡ്രൈവറുടെയും പേരില്‍ സ്വത്ത് സമ്പാദിച്ചുവെന്നാണ് കേസ്. ശിവകുമാറിന്റെ ബാങ്ക് ലോക്കര്‍ തുറക്കാന്‍ നാളെ ബാങ്കിന് വിജിലന്‍സ് നോട്ടീസ് നല്‍കുന്നതാണ്. വിജിലന്‍സ് എസ്.പി വി.എസ് അജിയാണ് അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കുന്നത്.

സംഘത്തില്‍ ഒരു ഡി.വൈ.എസ്.പിയും രണ്ട് സി.ഐമാരും പോലീസുകാരുമുണ്ട്. അതേസമയം ശിവകുമാറിന്റെ ഭാര്യയുടെ പേരിലുള്ള ബാങ്ക് ലോക്കറിന്റെ താക്കോല്‍ പരിശോധനാ ദിവസം വിജിലന്‍സിന് നല്‍കിയിരുന്നില്ല. താക്കോല്‍ നഷ്ടപ്പെട്ടുവെന്നാണ് ശിവകുമാര്‍ നല്‍കിയ മൊഴി. ഈ സാഹചര്യത്തില്‍ മറ്റാരെയും ലോക്കര്‍ തുറക്കാന്‍ അനുവദിക്കരുതെന്നും ലോക്കര്‍ തുറക്കാന്‍ തങ്ങള്‍ക്ക് അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് വിജിലന്‍സ് ബാങ്കിന് കത്ത് നല്‍കാന്‍ തീരുമാനിച്ചിരുന്നു.

Comments are closed.