ഇന്ത്യാ സന്ദര്‍ശനത്തിനായി എത്തിയിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റിന് ഹോട്ടല്‍ മുറിയിലെ ഒരു രാവിന് ചെലവ് എട്ടു ലക്ഷം രൂപ

ന്യുഡല്‍ഹി: ഇന്ത്യാ സന്ദര്‍ശനത്തിനായി എത്തിയിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ന് ഉച്ചയോടെ അഹമ്മദാബാദില്‍ തുടങ്ങുന്ന പര്യടനത്തില്‍ ആഗ്രയില്‍ താജ്മഹല്‍ സന്ദര്‍ശിച്ചതിനും ശേഷമാണ് ട്രംപ് ഡല്‍ഹിയിലെ ആഡംബര ഹോട്ടലിലെ ഗ്രാന്റ് പ്രസിഡന്‍ഷ്യല്‍ സ്യൂട്ടില്‍ വിശ്രമിക്കുന്നത്. തുടര്‍ന്ന് ാമസമൊരുക്കിയിരിക്കുന്ന ഡല്‍ഹിയിലെ ആഡംബര ഹോട്ടല്‍ മുറിയിലെ ഒരു രാവിന് ചെലവ് എട്ടു ലക്ഷം രൂപയാണ്.

ആഡംബര ഹോട്ടലിന്റെ 14 ാം നിലയിലാണ് സ്യൂട്ട്. സില്‍ക്ക് പാനല്‍ ഭിത്തിയും മികച്ച ചിത്രപ്പണികളോടെ തടിയില്‍ തീര്‍ത്ത തറയും ഒക്കെയായി ആഡംബരത്തിന്റെ ധാരാളിത്തം വരുന്ന ഒരു അപ്പാര്‍ട്ട്മെന്റിന് സമാനമാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അതേസമയം ഒരു ലിവിംഗ് റൂമും മയിലിന്റെ തീമില്‍ രൂപം നല്‍കിയിട്ടുള്ള 12 സീറ്റുകള്‍ വരുന്ന ഡൈനിംഗ് റൂമും, ആഡംബര വിശ്രമ മുറിയും, കൂറ്റന്‍ റിസിപ്ഷന്‍ ഏരിയയും, മിനി സ്പായും ജിമ്മുമെല്ലാം ഇവിടെയുണ്ട്.

മെനുവിലും ഈ ധാരാളിത്തം ദൃശ്യമാണ്. ട്രംപിന്റെ ഏറ്റവും പ്രിയപ്പെട്ട ഡയറ്റ് കോക്ക്, ചെറി വാനില ഐസ് ക്രീം എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. ട്രംപിനും ഭാര്യയ്ക്കും ഇഷ്ട വിഭവങ്ങള്‍ നിര്‍മ്മിച്ചു കൊടുക്കാന്‍ ഒരു സ്വകാര്യ പാചകക്കാരനെയും ഹോട്ടല്‍ താല്‍ക്കാലികമായി വെച്ചിട്ടുണ്ട്. എന്നാല്‍ ട്രംപിന്റെ ടീമില്‍ ഭാര്യ മെലാനിയയ്ക്ക് പുറകേ മരുമകന്‍ ജെര്‍ഡ് കുഷര്‍, മകള്‍ ഇവാന്‍ക എന്നിവരും ഉണ്ട്. ഇവര്‍ക്കും മൗര്യയില്‍ തന്നെയാണ് താമസമൊരുക്കിയിരിക്കുന്നത്.

Comments are closed.