രഹസ്യ ബന്ധം അച്ഛനെ അറിയിക്കും എന്ന് പറഞ്ഞ മകനെ അമ്മ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി

ഹൈദരാബാദ്: തെലങ്കാന നല്‍ഗോണ്ടയിലെ ബുദ്ദറാം എന്ന ഗ്രാമത്തില്‍ രഹസ്യ ബന്ധം അച്ഛനെ അറിയിക്കും എന്ന് പറഞ്ഞ മകനെ അമ്മ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. 60 വയസുകാരനുമായ ഒരാളുമായി ഒമ്പത് വയസുള്ള കുട്ടിയുടെ അമ്മ രഹസ്യ ബന്ധത്തിലായിരുന്നു. ഭര്‍ത്താവില്ലാത്ത സമയം വീട്ടില്‍ എത്തിയ 60 വയസുകാരനെയും സ്ത്രീയെയും ഒരിക്കലും കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കാണുകയായിരുന്നു.

ഉറങ്ങി കിടന്ന ഒമ്പത് വയസുകാരന്‍ ഉറക്കം വിട്ടെഴുന്നേറ്റ് വന്നപ്പോള്‍ സ്വന്തം അമ്മയ്ക്ക് ഒപ്പം മറ്റൊരാള്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് കണ്ടത്. ഇതോടെ മകന്‍ ശബ്ദമുണ്ടാക്കുകയും കാര്യം അച്ഛനെ അറിയിക്കുമെന്ന് മകന്‍ പറയുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ അമ്മ മകനെ തുണികൊണ്ട് കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.

മകന്റെ ശ്വാസം നിലച്ചപ്പോള്‍ ഇവര്‍ അയല്‍ക്കാരെയെല്ലാം വിളിച്ചുകൂട്ടി, മകന് എന്തോ സംഭവിച്ചു എന്ന് പറഞ്ഞുകൊണ്ട് നിലവിളിക്കുകയായിരുന്നു. മകന് എന്തോ അസുഖമുണ്ടെനും ഇവര്‍ പറയുകയായിരുന്നു. അതേസമയം അതേസമയം സ്ത്രീയുടെ ഭര്‍ത്താവിന് അവിഹിതബന്ധമുള്ള വിവരം അറിയാമായിരുന്നു. ഈ ബന്ധം ഉപേക്ഷിക്കണമെന്നും ഭര്‍ത്താവ് ഇവരോട് പറഞ്ഞിരുന്നു. എന്നാല്‍ ഭാര്യ ഈ ബന്ധം തുടരുകയായിരുന്നു.

എന്നാല്‍ മകന്റെ മരണം അറിഞ്ഞ് പിതാവ് വീട്ടില്‍ എത്തി. ആദ്യം മുതല്‍ തന്നെ പിതാവിന് ഭാര്യയെ സംശയം ഉണ്ടായിരുന്നു. ശേഷം പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു.

Comments are closed.