കൊച്ചിയില്‍ സ്‌കൂള്‍ മാനേജ്‌മെന്റ് വീഴ്ച കാരണം 29 വിദ്യാര്‍ത്ഥികള്‍ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയെഴുതാന്‍ കഴിയാതെ ആശങ്കയില്‍

കൊച്ചി: കൊച്ചി തോപ്പുംപടി അരൂജാസ് ലിറ്റില്‍ സ്റ്റാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കൂള്‍ മാനേജ്‌മെന്റ് വീഴ്ച കാരണം 29 വിദ്യാര്‍ത്ഥികള്‍ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയെഴുതാന്‍ കഴിയാതായത്. രജിസ്‌ട്രേഷന്‍ അപ്രൂവ് ആയില്ലെന്നാണ് മാനേജ്‌മെന്റ് അറിയിച്ചതെന്നും സ്‌കൂളില്‍ മാനേജ്‌മെന്റിന്റെ വീഴ്ചയെ തുടര്‍ന്നാണ് പരീക്ഷ എഴുതാന്‍ സാധിക്കാത്തതെന്നും ആരോപിച്ച് തോട്ടുംപടി മൂലംകുഴി സ്‌കൂളിന് മുന്നില്‍ വിദ്യാര്‍ത്ഥികളും മാതാപിതാക്കളും പ്രതിഷേധിക്കുകയാണ്.

അതേസമയം സ്‌കൂള്‍ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് അരൂജാസ് സ്‌കൂളിലേക്ക് എസ്എഫ്‌ഐ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തുന്നുണ്ട്. അതിനിടെ അരൂജാസ് സ്‌കൂളിന് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം ഇല്ലെന്നതിനൊപ്പിം 2018 ല്‍ അടച്ചു പൂട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നതായുമുളള വിവരങ്ങളുമുണ്ട്.

എന്നാല്‍ സ്‌കൂളിന് പ്രവര്‍ത്തിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ എന്‍ഒസി ലഭിച്ചിരുന്നില്ലെന്ന് സമ്മതിച്ച് അരൂജാസ് സ്‌കൂള്‍ മാനേജ്‌മെന്റ്. സ്‌കൂള്‍ നടത്താന്‍ വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്ന് കാണിച്ചാണ് സര്‍ക്കാര്‍ ക്ലിയറന്‍സ് നല്‍കാതിരുന്നത്. അതിനാലാണ് സ്‌കൂളിന് സിബിഎസ്ഇയും അംഗീകാരം നല്‍കാതിരുന്നത്. ഇതിനെതിരെ കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങിയാണ് സ്‌കൂള്‍ പ്രവര്‍ത്തിച്ചതെന്നും സ്‌കൂള്‍ നടത്തുന്ന അരൂജാസ് എഡ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്ടിന്റെ പ്രസിഡന്റ് മെല്‍ബിന്‍ പറയുന്നു.

Comments are closed.